ചിങ്കാരി പെണ്ണെ ( നാടൻ പാട്ട്)
ചിങ്കാരി പെണ്ണെ ( നാടൻ പാട്ട്)
ചേലോത്ത ചേല ചുറ്റി
ചന്ദനലേപ സുഗന്ധവുമായി
ചുറ്റിയടിച്ചുവരും കാറ്റിനോടൊപ്പം
ചന്തത്തിൽ ചുവടുവച്ചവളെ
ചങ്കിനകത്തെ ചന്തമുള്ള പെണ്ണെ
ചിങ്കാരി ഒന്നിങ്ങ് വരുമോ കണ്ണേ
ചങ്കിനകത്ത് ആരാണെന്ന് ഒന്നു പറയൂ
ചിലങ്ക നാദത്തിനായി കാത്തിരുന്നു
ചിരകാല സ്വപ്നത്തിന്റെ കാഴ്ച കാണാൻ
ചാരത്തു വന്നു ചേരുമോ നീ
ചങ്കിനകത്തെ ചന്തമുള്ള പെണ്ണെ
ചിങ്കാരി ഒന്നിങ്ങ് വരുമോ കണ്ണേ
ചന്ദ്രിക മിഴികളിൽ മയക്കം നിറയുന്നു
ചിന്തകൾ നൂലിഴപോലെ പിരിയുന്നു
ചുംബനാഭിലാഷം നെഞ്ചിൽ തളിർക്കുന്നു
ചായലായി സാന്നിധ്യം പതിയുന്നു
ചങ്കിനകത്തെ ചന്തമുള്ള പെണ്ണെ
ചിങ്കാരി ഒന്നിങ്ങ് വരുമോ കണ്ണേ
ചലനരഹിത നിമിഷം ദീർഘമാകുന്നു
ചൊല്ലാത്ത വികാരം ശബ്ദമാകുന്നു
ചെറുതായ വേദന മധുരമാകുന്നു
ചേർന്നാൽ ജീവിതം പൂർണമാകുന്നു
ചങ്കിനകത്തെ ചന്തമുള്ള പെണ്ണെ
ചിങ്കാരി ഒന്നിങ്ങ് വരുമോ കണ്ണേ
ജീ ആർ കവിയൂർ
01 02 2026
( കാനഡ , ടൊറൻ്റോ)

Comments