ആഴങ്ങൾക്കുമപ്പുറം (ഗാനം)
ആഴങ്ങൾക്കുമപ്പുറം (ഗാനം)
ഓ ഓ ഓ ഓ
ആ ആ ആ ആഹ
കനവും നിനവും തമ്മിലുള്ള ദൂരം
ജനിമൃതികളുടെ ഇടവേളയിൽ തേടി
ആഴങ്ങൾക്കും അളവുകോൽ മൗനമായി
അർത്ഥം സ്വയം ഒളിച്ചുനിന്നു (x2)
കാലം ചുരണ്ടുന്ന വഴിത്താരകളിൽ
ശ്വാസങ്ങൾ ചോദ്യമായി വിറയ്ക്കുമ്പോൾ
നിഴലുകൾ ദിശകൾ മറന്നുനടന്നു
നിമിഷങ്ങൾ ഭാരമായി പതിച്ചു (x2)
വേദനയുടെ കരകളിൽ തട്ടി
ഓർമ്മകൾ വെളിച്ചമാകാതെ കെട്ടി
നിശ്ശബ്ദത തന്നെ ഭാഷയായി
അകലം ഉള്ളിൽ വളർന്നു (x2)
അവസാനം അവിടെ
നിലനിൽപ്പിന്റെ സത്യങ്ങൾ മാത്രം
വാക്കുകൾക്കപ്പുറം തെളിഞ്ഞു
ഹൃദയത്തിൽ പതിഞ്ഞുനിന്നു (x2)
ജീ ആർ കവിയൂർ
11 01 2026
(കാനഡ, ടൊറൻ്റോ)
Comments