കുയിലൊന്ന് കൂവി കുക്കുകൂ കുക്കുകൂ
കുയിലൊന്ന് കൂവി കുക്കുകൂ കുക്കുകൂ
ഏറ്റു പാടി കിളികളെല്ലാം ചിൽ ചിൽ
മഴവില്ല് നിറമത് ഏഴു വർണ്ണം തീർത്തു
ആകാശച്ചുവടിൽ സ്വപ്നങ്ങൾ ചേർത്തു
മയിലതു കണ്ടു പീലി വിരിച്ചു
താളം പിടിച്ചു കാറ്റിനൊപ്പം നൃത്തം ചെയ്തു
മണ്ണിന്റെ മണം മനസ്സിൽ നിറഞ്ഞു
പുലരിയുടെ പാട്ട് ഹൃദയം തൊട്ടു
പ്രകൃതിയുടെ അഴകിൽ കണ്ണുകൾ നനഞ്ഞു
ആദിമകവികളുടെ ശ്വാസം ഉണർന്നു
സ്നേഹവും ആനന്ദവും ഒരുമിച്ചപ്പോൾ
ജീവിതം തന്നെ ഒരു അനുരാഗ ഗാനമായി
ഈ ലോകം മുഴുവൻ ഒരൊറ്റ ഗാനം
കേൾക്കാൻ അറിയുന്നവർ ഭാഗ്യവാന്മാർ
ജീ ആർ കവിയൂർ
06 01 2026
(കാനഡ, ടൊറൻ്റോ)
Comments