വസന്തത്തിൻ്റെ വരവും കാത്ത് (കവിത)
വസന്തത്തിൻ്റെ വരവും കാത്ത് (കവിത)
ഇലപൊഴിഞ്ഞ ശിശിരത്തിലെ
പാതയോരത്തെ വൃക്ഷങ്ങൾ
സന്ധ്യകളിൽ
ഓർമ്മകളുടെ ഭാണ്ഡവും പേറി
എങ്ങോട്ടോ പായുന്ന വാഹനങ്ങൾ
ആരും ആരെയും അറിയാതെ
നോക്കാതെ കടന്നുപോകുന്നു
ഞെരിഞ്ഞുമരുന്ന കരിയിലകളെപ്പോലെ
ഉദ്യാനത്തിന്റെ അറ്റത്ത്
ഒറ്റക്കിരുന്ന് ഞാൻ എഴുതുമ്പോൾ
തൂലികയുടെ നിഴലിൽ
കാലം നിശ്ശബ്ദമായി നിൽക്കുന്നു
സൂര്യന്റെ മൃദുല കിരണങ്ങൾ
മേശമേൽ വീണു നിൽക്കുമ്പോൾ
വാക്കുകൾക്ക് ചൂടേറുന്നു
മൗനത്തിന് ആഴം കൂടി വരുന്നു
കടന്നുപോയ ദിനങ്ങളുടെ
ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു
വരുമൊരു വസന്തത്തിന്റെ
സൂക്ഷ്മ പ്രതീക്ഷ അവശേഷിച്ചു
(X2)
ഇന്നലെകളുടെ ശബ്ദമില്ലായ്മയിൽ
ഇന്ന് ഞാൻ എന്നെ കേൾക്കുന്നു
നിശ്ശബ്ദത തന്നെ
എന്റെ പാട്ടായി മാറുന്നു
(X2)
ജീ ആർ കവിയൂർ
18 01 2025
(കാനഡ, ടൊറൻ്റോ)
Comments