മയിൽപ്പീലിത്തുണ്ടേ (പ്രണയ ഗാനം)
മയിൽപ്പീലിത്തുണ്ടേ (പ്രണയ ഗാനം)
[പല്ലവി]
മയിൽപ്പീലിത്തുണ്ടേ
മഞ്ചാടിക്കുരുവേ
കുന്നിക്കുരുവേ എൻ്റെ
കരളേ കണ്ണാടിപ്പൂവേ
മയിൽപ്പീലിത്തുണ്ടേ
മഞ്ചാടിക്കുരുവേ
കുന്നിക്കുരുവേ എൻ്റെ
കണ്ണേ മന്ദാരപ്പൂവേ
(X2)
[ചരണം 1]
പുളിയിലക്കര ചേല നൽകാം
ചാന്തും സിന്ദുരവും കുപ്പിവളയും
കിലുകിലേ കുലുങ്ങും കൊലുസും
കാക്കപ്പൊന്നിൽ കളിയാടാൻ തരാം
[ചരണം2]
മുല്ല പൂപ്പന്തൽ ഒരുക്കാം
മഞ്ഞൾ ചാർത്തി മണമൊഴുക്കാം
ചിരിയിലൊരു സ്വപ്നം നെയ്തു
എൻ നെഞ്ചിൽ വസിക്കാം
[ചരണം3]
കതിർമണ്ഡപം മോരുക്കി
കൊട്ടും കുരവയും മണിതാലി ചാർത്തി
കൈപിടിച്ചു ഞാൻ വിളിക്കുമ്പോൾ
പോരുമോ നീ ചിരിയോടെ
[ചരണം 4]
കഞ്ഞിയും കറിയും വച്ചു
അന്തി കാത്ത് ഞാൻ നിന്നാൽ
എൻ നിഴലായി എൻ ജീവനായി
കൂട്ടിനായി വന്നു ചേരുമോ
[ചരണം5 / അവസാനം]
മഴവിൽ നിറങ്ങൾ പെയ്യുമ്പോൾ
മനസ്സിൻ തോട്ടം പൂക്കുന്ന നേരം
ഒരുമിച്ചു സ്വപ്നങ്ങൾ നെയ്യാൻ
എന്നോടൊപ്പം പോരുമോ നീ
[പല്ലവി ആവർത്തനം അവസാനം]
മയിൽപ്പീലിത്തുണ്ടേ
മഞ്ചാടിക്കുരുവേ
കുന്നിക്കുരുവേ എൻ്റെ
കരളേ കണ്ണാടിപ്പൂവേ
(X2)
രചന : ജീ ആർ കവിയൂർ
19 01 2026
(കാനഡ, ടൊറൻ്റോ)
Comments