മിന്നിമായും പ്രണയം (ഗാനം)
മിന്നിമായും പ്രണയം (ഗാനം)
എന്തിതു മൗനം പാലിച്ച്
തുടരുന്നു മുന്നോട്ടായി
മറച്ചു വെക്കുന്നത് കാണാം
മുഖത്ത് മിന്നിമായുന്നുണ്ട്(X2)
ഓ ഓ ഓ…
ആ ആ ആ…
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു
മന്ദാരം പൂത്തുലയുന്നിതാർക്ക് വേണ്ടി
മദന ഗന്ധം പൊഴിക്കുന്നതാർകുവേണ്ടി
മന്ദ പവനൻ്റെ തലോടലാൽ മെല്ലെ ഉണ്ടോ
മിടിക്കുന്നുവോ മനസ്സിൻ്റെ താഴ് വാരങ്ങളിൽ (X2)
ചിരിയും കണ്ണീരും തുള്ളുന്നു ഹൃദയത്തിൽ
നനവാർന്ന ഓർമ്മകളിൽ വീഴുന്നു നിന്നെപ്പോലെ
മിന്നൽ പോലെ കടന്നുപോകുന്നു ഈ താളങ്ങളിൽ
നിശ്ശബ്ദമായ് പറയാൻ വരുന്ന പ്രണയത്തെ(X2)
ഓ ഓ ഓ…
ആ ആ ആ…
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു
നിറഞ്ഞ സ്വപ്നങ്ങൾ കൈവിടാതെ ചേർക്കുന്നു
നിറഞ്ഞ് വരങ്ങളായി കണ്ണീരുകളും ചിരികളും
നിഴൽ പോലെ ചേർന്ന് നിൽക്കുന്ന നൊമ്പരങ്ങൾ
അവസാനം ഹൃദയത്തിൽ പതിക്കുന്നു ഈ സ്നേഹഗാനം(X2)
ഓ ഓ ഓ…
ആ ആ ആ…
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു (x2)
ജീ ആർ കവിയൂർ
15 01 2026
(കാനഡ, ടൊറൻ്റോ)
Comments