എന്നിലെ ഞാനേ അറിയാതെ (ഗസൽ)
എന്നിലെ ഞാനേ അറിയാതെ (ഗസൽ)
പങ്കായമില്ലാതെ, പായ്‌മരമില്ലാതെ
പതഞ്ഞു പൊങ്ങുന്നു ജീവിതം, തീരമില്ലാതെ
പകച്ചു നിൽക്കുമൊരു ബാലനെ കണക്കെ
പദയാത്രയാരംഭം, വഴികാട്ടിയില്ലാതെ
പണിതുയർത്തിയ മനക്കോട്ടകൾ എല്ലാം
പടച്ചു നീങ്ങുന്നു കാലത്തിന്റെ കൈയില്ലാതെ
പരിവർത്തനങ്ങൾ വന്നു കടന്നുപോയി
പിടികൂടാൻ ശ്രമിച്ചു ബോധത്തിന്റെ കണ്ണില്ലാതെ
ഉള്ളിലെ വിളികൾ പലവട്ടം കേട്ടു
പൊരുതി നിൽക്കുന്നു മറുപടിയില്ലാതെ
പുകഴ്ത്താനും പുകഴ്ത്തപ്പെടാനും മോഹം
ബന്ധിച്ചു വെച്ചു എന്നെ സ്വാതന്ത്ര്യമില്ലാതെ
പുലരി വെയിൽ വരെ സ്വപ്നങ്ങളെ പുണർന്നു
ഉണർന്നു “ജീ ആർ” എന്ന ഞാൻ — തന്നെയെന്നറിവില്ലാതെ
ജീ ആർ കവിയൂർ
30 01 2026
(കാനഡ ടൊറൻ്റോ)

Comments