ചൈത്രനിശീഥിനി

ചൈത്രനിശീഥിനി


ചൈത്രനിശീഥി തൻ ഗന്ധം നിറഞ്ഞു
പുൽത്തകിടിതൻ തണൽ വീണു
പകലിൻ കണ്ണീരിൽ സൂര്യൻ അലിഞ്ഞു
പാതിരാവിൻ നിശബ്ദത ശാന്തമായി

പൂക്കളിലെ കനിവ് ഹൃദയത്തിലുണർന്നു
കാറ്റിൻ ചലനം സ്നേഹഗീതം പാടുന്നു
പുഴയോരത്തൊഴുകുന്ന മർമ്മരശബ്ദം
മാനത്തെ താരകങ്ങൾ ചിരിച്ചു


നീലാകാശത്തിൻ കീഴിൽ സ്വപ്നങ്ങൾ നിറഞ്ഞു
വസന്തത്തിൻ മുകുളങ്ങൾ മന്ദഹസിച്ചു
ഹൃദയം പൂക്കളിലൂടെ സഞ്ചരിച്ചു
ചൈത്രനിശീഥിലെ മഴയിൽ പ്രണയം ഒഴുകി

മഞ്ഞലകൾ മൂടിയ കുന്നിൻ ചെരുവിൽ
മൗനം പുതച്ചൊരു രാവുണർന്നു
കാത്തിരുന്നെത്തിയ കാറ്റൊരു വേള
കാതിലൊരു സ്വകാര്യം മന്ത്രിച്ചു

ജീ ആർ കവിയൂർ 
13 01 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “