രാരി രാരിരം രാരോ
രാരി രാരിരം രാരോ
രാരി രാരിരം രാരോ...
ലാലി ലാലി കുഞ്ഞേ നീ
കണ്ണടച്ചുറങ്ങൂ
അമ്മ തൻ പാട്ടു കേട്ടു നീ
മധുര സ്വപ്നം കാണൂ
(രാരി രാരിരം രാരോ...)
നിലാവെത്തി നിൻ മേൽ
വെളിച്ചം തൂകും നേരം
നക്ഷത്രങ്ങൾ കാവലായി
നിന്നരികിൽ നിൽക്കും
(രാരി രാരിരം രാരോ...)
കുളിർകാറ്റും പാടും ഗാനം
പൂവുകൾ ചിരിക്കും
അമ്മതൻ പ്രിയ വാത്സല്യം
നിന്നെ പുണർന്നു നിൽക്കും
(രാരി രാരിരം രാരോ...)
ലാലി ലാലി കുഞ്ഞേ നീ
സ്വപ്നലോകത്തുറങ്ങൂ
നാളെ വീണ്ടും പുഞ്ചിരിയോടെ
സൂര്യനെ കണ്ടുണരൂ...
രാരി രാരിരം രാരോ...
രാരി രാരിരം രാരോ...
ഹൂം ഹൂം ഹൂം...
ജീ ആർ കവിയൂർ
19 01 2026
(കാനഡ, ടൊറൻ്റോ)
Comments