കീർത്തനം - പലിപ്രക്കാവിലമ്മേ
കീർത്തനം - പലിപ്രക്കാവിലമ്മേ
പലിപ്രക്കാവിലമ്മേ, നിനക്കായ് ഞാൻ പാടിടുന്നേൻ
കരുണമലരുകൾ ചൊരിഞ്ഞിടു, നിൻ മുഖം കണ്ടു ഞാൻ നിൻ നടയിൽ കുമ്പിടുന്നേൻ
ദിനവും രാത്രിയും ഭക്തി ഗാനമൊരുക്കി
നിന്റെ സാന്നിധ്യം എന്റെ ഹൃദയം നിറയ്ക്കുന്നു
കുടുംബത്തിന്റെയും സ്വന്തം ജീവിതത്തിന്റെയും
ആശംസകൾ നീ പകരുന്നേൻ, പരിപാലിക്കണേ അമ്മേ
പലിപ്രക്കാവിലമ്മേ, നിനക്കായ് ഞാൻ പാടിടുന്നേൻ
കരുണമലരുകൾ ചൊരിഞ്ഞിടു, നിൻ മുഖം കണ്ടു ഞാൻ നിൻ നടയിൽ കുമ്പിടുന്നേൻ
പുഞ്ചിരി പോലെ കരുണ നിറഞ്ഞ് നിൽക്കുന്നു എന്നുള്ളി അമ്മേ
സന്തോഷ സന്താപങ്ങൾ നിത്യേന അറിയുന്നു നീ അമ്മേ
എന്നുള്ളിലെ അഞ്ജനമാം അന്ധകാരം അകറ്റുക
പലിപ്രക്കാവിലമ്മേ, നിൻ സാമീപ്യം എന്നും അനുഭവിക്കുന്നേൻ
പലിപ്രക്കാവിലമ്മേ, നിനക്കായ് ഞാൻ പാടിടുന്നേൻ
കരുണമലരുകൾ ചൊരിഞ്ഞിടു, നിൻ മുഖം കണ്ടു ഞാൻ നിൻ നടയിൽ കുമ്പിടുന്നേൻ
ജീ ആർ കവിയൂർ
06 01 2026
(കാനഡ, ടൊറൻ്റോ)
Comments