“മാംസനിബദ്ധമല്ല രാഗം”
“മാംസനിബദ്ധമല്ല രാഗം”
ആ ആ ആ ആഹ
ല ല ല ലല
ജന്മജന്മാന്തരങ്ങളായി
ജരാനരവന്നിട്ടും മനസ്സ്
മാർക്കണ്ഡേയനായിരിക്കുന്നു
മറക്കില്ലൊരിക്കലും നിന്നെ (X2)
പ്രണയത്തിന്റെ തീരങ്ങളിലാഴുന്നു
സ്മരണകളുടെ വലയിൽ പെട്ടുപോയി
നീയെനിക്ക് മാത്രമെന്തെ പിടിതരാഞ്ഞോ?
നിശബ്ദമാവുമ്പോഴും കൂടെയിരിക്കുന്നുവല്ലോ സ്മരണകളിൽ(X2)
കാലങ്ങളിലൂടെ എത്ര തിരഞ്ഞാലും
നിന്റെ പ്രതിഛായയേ പ്രണയിച്ച്
ഹൃദയത്തിന്റെ വെളിച്ചത്തിൽ നിറഞ്ഞു
നീ എപ്പോഴും എന്റെ നടുവിൽ നിന്നു(X2)
പൂക്കളെ പോലെ സ്നേഹത്തിന്റെ മണവും
തുടർന്ന് ഒഴുകുന്ന കാറ്റിൽ പകർന്നു
വെറുതെയല്ല, ഈ യാത്രയിൽ
നീ എന്റെ ഉള്ളിലായ് ജീവിക്കുന്നു(X2)
അറിയുക എന്നുള്ളിലായി തുടിക്കുന്നു
ആ മഹാ കവി കുമാരനാശാൻ്റെ വരികൾ
“മാംസനിബദ്ധമല്ല രാഗം” – ഈ ചിന്തയാൽ ജീവിക്കുന്നു ഇന്നും നിനക്കായ്(X2)
ജീ ആർ കവിയൂർ
07 01 2026
( കാനഡ , ടൊറൻ്റോ)
Comments