ദൈവം സ്നേഹമായി ഹൃദയമാകുന്നു
ദൈവം സ്നേഹമായി ഹൃദയമാകുന്നു
നവരസ ഭാവം മിന്നിമറയും സന്ധ്യയിൽ
നവദീപ്തി പകരും മുഖകാന്തിയിൽ
നാമജപ മന്ത്രാക്ഷരി ഉണർന്നു
നെഞ്ചിലെ ഇടയ്ക്കയിൽ താളമായി
കാലത്തിന്റെ ചുവടുകൾ മങ്ങുമ്പോൾ
ക്ഷണങ്ങൾ നിത്യമായി തെളിയുന്നു
കണ്ണടച്ചാലും വഴികാട്ടിയായി
അകത്തൊരു ദീപം ജ്വലിക്കുന്നു
വാക്കുകൾ അർഥം വിട്ടൊഴുകുമ്പോൾ
മൗനം തന്നെ പ്രാർത്ഥനയാകുന്നു
സ്വയം തേടിയുള്ള യാത്രയിൽ
ഭാരം പോലും അനുഗ്രഹമാകുന്നു
മൗനത്തിന്റെ വീണയിൽ വിരൽ തൊടുമ്പോൾ
ശ്വാസം പോലും സ്തുതിയായൊഴുകുന്നു
അഹം ലയിച്ചൊരു നിമിഷത്തിൽ
ദൈവം സ്നേഹമായി ഹൃദയമാകുന്നു
ജീ ആർ കവിയൂർ
30 01 2026
( കാനഡ, ടൊറൻ്റോ)

Comments