തീവണ്ടി ഒരു ഓർമ്മ (ഗാനം)
തീവണ്ടി ഒരു ഓർമ്മ (ഗാനം)
(ഹം.. ഹം.. ഹം..)
പാതകളിൽ നിന്നു മാഞ്ഞു പോയ
ഒരു തീവണ്ടി (X2)
ഒറ്റ കണ്ണുള്ള പിശാചെന്ന് ചിലർ വിളിച്ചു
ദൈവമെന്ന് ചിലർ സ്തുതിച്ചു (X2)
പാറകളെ കടന്നു പൊങ്ങി
മഞ്ഞുപോലൊരു ശബ്ദം ഇളക്കി (X2)
കാറ്റിനെ കൂട്ടാളിയാക്കി യാത്ര ചെയ്ത
അത് ഇന്നും ഓർമ്മകളിൽ നിലനിൽക്കുന്നു (X2)
കുറച്ചുകാലം മുമ്പ് തന്നെ
പാതകളിലെ രാജാവായിരുന്ന
കറുത്ത മഞ്ഞു വടിവെട്ടിൽ
ഇനി കഥയായി മാറി (X2)
ഒറ്റ കണ്ണുള്ള അത്ഭുതം
ഒരിക്കലും മറക്കാനാവാത്ത
കാലത്തിന്റെ ഘട്ടങ്ങളിൽ
ഇനി നിശ്ചലമായി നിൽക്കുന്നു (X2)
പക്ഷേ, ഇന്നും മനസിൽ
ഒരോർമ്മ മാത്രം
അറിയപ്പെടാത്ത, കാറ്റിനൊപ്പം പാടി പോയ
അവളെയും ആ ശബ്ദത്തെയും (X2)
(ഹം.. ഹം.. ഹം.. )
ജീ ആർ കവിയൂർ
21 01 2026
( കാനഡ, ടൊറൻ്റോ)
Comments