ജീവിതത്തിന്റെ പാതകൾ
ജീവിതത്തിന്റെ പാതകൾ
ചിറകടിച്ച് എത്തും ചിന്തകളാൽ
മൗനം വാചാലമാകുന്നു അറിയാതെ
ഒരു ചെറു കാറ്റ് വീശിയാലോ അണയുന്നു
മൺ ചിരാതുപോലെ അല്ലോ ഈ ജീവിതം
അർത്ഥം എത്ര ഉണ്ടായാലെന്ത്
അറിവിൻ കണികയുടെ ആഴം
മനസിലാകാതെ വെറുതെ ആവില്ലേ
മനുഷ്യൻ്റെ ജന്മ ലക്ഷ്യങ്ങളോക്കെ
ദൂരെ നീങ്ങും വെറുതെ വഴികളിലൂടെ
സന്ധ്യയുടെ നിശ്ശബ്ദത്തിൽ മറവികൾ പിരിയും
പ്രതിഫലനം പോലെ സ്വപ്നങ്ങൾ വീണു നില്ക്കും
ആഴങ്ങളിലെ അനുഭവങ്ങൾ ശാന്തമായി ചുംബിക്കും
ആലോചനകളുടെ തിരമാലകൾ വീണ്ടും കൊണ്ടു വരും
നിശ്ചയം കണ്ടെത്താതെ പോലും മുന്നേറിയാലോ
ഒരേ സമയം തീരുന്നില്ലെങ്കിലും പ്രയത്‌നം
ജീവിതത്തിന്റെ തന്ത്രങ്ങൾ അറിയാതെ അഭ്യസിക്കാം
ജീ ആർ കവിയൂർ
12 01 2026
(കാനഡ, ടൊറൻ്റോ)
Comments