ഇല്ലില്ലം കാട്ടിൽ (പ്രണയ ഗാനം)

ഇല്ലില്ലം കാട്ടിൽ (പ്രണയ ഗാനം)

ഇല്ലില്ലം കാട്ടിൽ വന്നാൽ
ചെല്ല ചെറുമുത്തം തരുമോ
ചാരത്തു നിന്നു അങ്ങ് പിന്നെ
കൂട്ടിന് പോകുമോ കണ്ണേ

ഇല്ലില്ലം കാട്ടിൽ വന്നാൽ
ചെല്ല ചെറുമുത്തം തരുമോ
ചാരത്തു നിന്നു അങ്ങ് പിന്നെ
കൂട്ടിന് പോകുമോ കണ്ണേ

കളിവാക്കല്ലത്, കരളിൻ്റെ
ഉള്ളിൽ നിന്നു വന്നത് പൊന്നേ
കാലമെത്ര കടന്നാലും
പൊന്നിൻ കനിപോലെ കാക്കാം നിന്നെ

മൗനങ്ങളിൽ മൂടിയ സ്നേഹം
നിന്റെ കണ്ണിൽ ഞാൻ കണ്ടു
നിഴലായി ചേർന്നുനിൽക്കാൻ
എൻ ജീവൻ തന്നു ഞാൻ വന്നു

ഇല്ലില്ലം കാട്ടിൽ വന്നാൽ
ചെല്ല ചെറുമുത്തം തരുമോ
ചാരത്തു നിന്നു അങ്ങ് പിന്നെ
കൂട്ടിന് പോകുമോ കണ്ണേ

വെയിലിറങ്ങും സന്ധ്യകളിൽ
നിന്റെ ശ്വാസം ചൂടാകും
മഴയാകെ പെയ്യുമ്പോൾ
എൻ ഹൃദയം വീടാകും

പാതി സ്വപ്നം പൂർത്തിയാക്കി
നീ നടന്നാൽ കൂടെ ഞാൻ
ജന്മങ്ങൾ മാറിയാലും
നീ എൻ പ്രാർത്ഥനയാകാം

ഇല്ലില്ലം കാട്ടിൽ വന്നാൽ
ഹ്മ്… ഹ്മ്…
ചാരത്തു നിന്നു അങ്ങ് പിന്നെ
ഹ്മ്… ഹ്മ്…
കൂട്ടിന് പോകുമോ കണ്ണേ…

ജീ ആർ കവിയൂർ 
19 01 2026/6.08 am 
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “