സർവ്വമത പ്രാർത്ഥന

സർവ്വമത പ്രാർത്ഥന

വിശപ്പെന്തെന്നു അറിയിക്കാതെ  
വയറിന് വഴി തേടി തന്ന ദൈവമേ  
വേദനകളിൽ കൂട്ടായിരുന്നവനെ  
വാഴ്ത്തിയാലും എത്ര വാഴ്ത്തിയാലും മതിയാവില്ല (x2)

ഓ ഓ ഓ…  
ആ ആ ആ…  
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു  
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു

വിശ്വാസങ്ങളിൽ ശ്വാസം നിറച്ചവനെ  
വർണ്ണങ്ങളും വാക്കുകളും നിത്യം വെളിവാക്കിയവനെ  
നാമം എന്നും നിലനിൽക്കണേ (x2)

അറിഞ്ഞു വിളിപ്പവൻ്റെ കൂടെയുണ്ട്  
അന്ധനും ഉൾക്കാഴ്ചയും ബധിരനു  
അറിവിൻ്റെ കേൾവി നൽകും സർവ്വ ശക്തനെ  
അവിടുത്തെ നിയോഗമില്ലാതെ ഒന്നുമില്ല (x2)

ഓ ഓ ഓ…  
ആ ആ ആ…  
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു  
നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു

സകലശക്തി നിറഞ്ഞ നാമം പാടാം  
സർവ്വമത പ്രാർത്ഥന ഹൃദയത്തിൽ നിറയട്ടെ (x2)

ജീ ആർ കവിയൂർ 
15 01 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “