സ്നേഹമാണ് ദൈവം
സ്നേഹമാണ് ദൈവം
സ്നേഹോപകാരങ്ങൾ എന്നും നിനക്കായി,
സത്യസ്നേഹത്തിൻ കെടാവിളക്കേ,
സർവ്വത്തിൻ അധിപനേ കാരുണ്യമേ,
സകലരുടെയും രക്ഷകനേ നാഥാ.
സകലർക്കും സമാധാനം സൗഭാഗ്യം നൽകിടേണേ,
സർവ്വേശ്വരാ സത്യം സൗമ്യതയോടെ നൽകിടേണേ.
സഹനശക്തി സർവ്വം തന്നരുളണേ,
സഹായിച്ചങ്ങ് സംരക്ഷിക്കണേ.
സൽപ്രകാശമേകുന്ന സദ്ഗതിയാകണേ,
സുന്ദരമായ സംഗീതം നൽകിടേണേ.
സദാ സന്മാർഗ്ഗത്തിൽ സർവ്വരും സഞ്ചരിക്കണേ,
സന്തോഷം സകലർക്കും സാക്ഷാത്കരിക്കണേ.
സത്യസന്ധത സർവ്വത്ര സംഭവിക്കണേ,
സമ്പൂർണ്ണ സൗഖ്യം സകലർക്കും സാദ്ധ്യമാക്കണേ.
സകലവിധ സങ്കടങ്ങളും സമഗ്രമായി സംഹരിക്കണേ,
സർവ്വാധിപനേ സദാ സന്മനസ്സരുളണേ.
ജീ ആർ കവിയൂർ
21 07 2026
(തിരുവല്ല, കവിയൂർ)
Comments