കാര്‍ത്തിക തിങ്കളേ.....

കാര്‍ത്തിക തിങ്കളേ.....
കാര്‍മുകില്‍ മാനത്തു നിന്നും
കടകണ്ണേറിയുന്നുവോ..?!!

ചില്ലിമുളം കൊമ്പത്ത് നിന്നും
കായാമ്പു മണവുമായി തെന്നലേ ...
അകലത്തു കഴിയുന്നോരെന്‍
കാമിനിയവളുടെ കനവുകളുണര്‍ത്തുന്നുവോ..?!!
കാലിടറാതെ എന്‍ മനതാരിലിത്തിരി
കിനിയുമോ തോരാത്ത പ്രണയ കുളിര്‍മഴ ..

കാര്‍ത്തിക തിങ്കളേ.....
കാര്‍മുകില്‍ മാനത്തു നിന്നും
കടകണ്ണേറിയുന്നുവോ..?!!

അടുക്കലില്ലാത്ത എന്‍ ഓര്‍മ്മതന്‍
അണയാത്ത തീയുമായി അകലത്തു നീ
അടുക്കളയില്‍ വേവുന്നുവോ ..?!!
കാലത്തിന്‍ കാമിനിയത അറിയാതെ
കാടകം വാഴുന്നുവല്ലോ എന്‍ മനമേ
അടങ്ങുക നീ എന്‍ വരികളില്‍
ഉറങ്ങുക നിത്യ വസന്തമായി നീ .....

കാര്‍ത്തിക തിങ്കളേ.....
കാര്‍മുകില്‍ മാനത്തു നിന്നും
കടകണ്ണേറിയുന്നുവോ..?!!

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “