നിന്‍ കരങ്ങളില്‍ ...........

നിന്‍ കരങ്ങളില്‍ ...........



സമര്‍പ്പിക്കുന്നു ഇനിയെല്ലാ ജീവിത ഭാരങ്ങളും നിന്‍ കൈയ്യിലായി
ഇന്നുമെന്നും ഏല്‍പ്പിക്കുന്നു ജയപരാജയങ്ങളൊക്കെ  നിന്‍ കരങ്ങളില്‍

ഉണ്ടാഗ്രഹമൊന്നുമാത്രം നിന്നിലോരുവട്ടമലലിഞ്ഞു തീരാന്‍
അലിഞ്ഞലിഞ്ഞില്ലാതെയാവാന്‍ ആ ശൂന്യത തന്‍ അനുഭൂതിയില്‍
ഏല്‍പ്പിക്കട്ടെ ലോകത്തിന്‍ സുഖ സന്തോഷങ്ങള്‍ നിന്‍ കരവലയങ്ങളില്‍

ജഗത്തില്‍ ജീവിക്കുന്നുയെങ്കില്‍ ജലത്തിലെ ആമ്പല്‍ പോലെ
ഗുണദോഷസമ്പത്തുക്കളൊക്കെ ഭഗവാനെ നിന്‍ കരങ്ങളിലായി

ഇനിയൊരു ജനമുണ്ടെങ്കില്‍ പുഷ്പമായി നിന്‍ ചരണങ്ങളില്‍
പൂജാമാല്യമായി ആ സാമീപ്യം മറിഞ്ഞു കിടക്കാന്‍ ആഗ്രഹം
ഓരോ സമര്‍പ്പണ പുണ്യങ്ങളും നിന്‍ കൈകളിലൊതുങ്ങട്ടെ

എപ്പോ എപ്പോഴൊക്കെയീ സന്‍സാരത്തിന്‍ കണ്ണിയാകുമോ
അപ്പപ്പോഴോക്കെ നിഷ്കാമ കര്‍മ്മത്തിന്‍ ബന്ധനത്താല്‍ നിന്‍
കരങ്ങളിലവസാന കാലത്ത് പ്രാണന്‍ അര്‍പ്പിക്കുമ്പോള്‍
നിരഹങ്കാര രൂപത്തിലലിയാന്‍ കഴിഞ്ഞെങ്കിലെന്നാഗ്രഹിക്കുന്നു

എന്നിലും നിന്നിലുമായി ഒരു വിത്യാസമൊന്നുമാത്രം
ഞാന്‍ നരനും നീ നാരായണനും
ഞാന്‍ സംസാരത്തിന്‍ കൈകളിളും  സംസാരം നിന്നിലും


സമര്‍പ്പിക്കുന്നു ഇനിയെല്ലാ ജീവിത ഭാരങ്ങളും നിന്‍ കൈയ്യിലായി
ഇന്നുമെന്നും ഏല്‍പ്പിക്കുന്നു ജയപരാജയങ്ങളൊക്കെ  നിന്‍ കരങ്ങളില്‍

Comments

നല്ല കവിത

ശുഭാശംസകൾ....

സമര്‍പ്പണം...!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “