സംസാര സാഗരത്തില്‍ ഒരു നിമിഷം

സംസാര സാഗരത്തില്‍ ഒരു നിമിഷം


ഡിസംബറിന്‍ അംബരത്തില്‍ മഞ്ഞിന്‍ കണങ്ങള്‍
ഊദ്ധ്യോഗിഗ നിര്‍വണ കാര്യാര്‍ത്ഥം സഞ്ചാരം അനിവാര്യം
മധേപുരയില്‍ നിന്നും രാത്രിയില്‍ വണ്ടികയറി ഉറക്കചടവോടെ
പാടിലിപുത്രത്തിങ്കല്‍ വന്നു  പ്രാതകാലേ  സര്‍വോദയ ഹോട്ടലില്‍
വ്യായാമവും കുളിയും തേവാരവും  ജപവും കഴിഞ്ഞു
അല്‍പ്പം സമയം മിച്ചം വന്നുവോ എന്നൊരു  ഒരു തോന്നല്‍
കാണാന്‍ വരാന്‍ ഉള്ളവര്‍ മദ്ധ്യാനമേ വന്നു ചേരുകയുള്ളൂ
എന്നറിയിച്ചു പിന്നെ ചിന്തയായി മെല്ലെ വേഷം മാറി
കേരളീയതയില്‍ നിന്നും ബീഹാരത്തിന്‍
പൈജാമയും കുര്‍ത്തയും ബണ്ടിയും എടുത്തു അണിഞ്ഞു
പരിചയമില്ലാത്ത തെരുവിലേക്ക് നടന്നു
ഒരു സൈക്കിള്‍ റിക്ഷയിലേറി ബുദ്ധപാര്‍ക്കിലേക്ക് തിരിച്ചു
വഴിയോര കാഴ്ചകള്‍ കണ്ടു ,റിക്ഷാക്കാരനുമായി കുശലങ്ങള്‍
ചോദിച്ചറിഞ്ഞു അവന്റെ ശ്വാസ നിശ്വാസത്തിന്‍ വേഗതക്കൊപ്പം
വര്‍ത്തമാനവും യാത്രതയുടെ അനുഭവ കാഴ്ചകള്‍ കണ്ടു
ശാകുന്തളത്തിലെ ശാരംഗ ധ്വജനും ശാരംഗരവനും
നഗര തിരക്ക് വര്‍ണ്ണിക്കുന്നത് ഓര്‍ത്ത്‌ പോയി അല്‍പ്പം
റിക്ഷയിറങ്ങി പാത മുറിച്ചു കടന്നു ബുദ്ധ സ്മൃതി പാര്‍ക്കില്‍ എത്തി
അപ്പോള്‍ അറിയുന്നു തിങ്കളാഴ്ച പ്രവേശനം ഇല്ല എന്ന്
അവിടെ നിന്നും പരജന സഹായത്താലും സ്വയവും ചിത്രങ്ങള്‍
പകര്‍ത്തി അല്‍പ്പനേരം നിന്നു എങ്ങിനെയും ഒന്ന് ഉള്ളില്‍
കയറി അവിടം ഒന്ന് കാണാം എന്ന് കരുതി നില്‍ക്കുമ്പോള്‍
ഒരു പോലിസ് തോക്കുമായി നില്‍ക്കുന്നു
ഞാന്‍ എന്റെ ഇംഗിതം അറിയിച്ചു
ഒന്ന് ഉള്ളില്‍ പോകാന്‍ പറ്റുമോ എന്ന്
ഇല്ല എന്ന് അയാളുടെ മറുപടി കേട്ട് അല്‍പ്പം നിരാശ
അതാ വരുന്നു രണ്ടു വാഹനങ്ങള്‍ പോലിസ് അകമ്പടി ആയി
കുറെ സ്ത്രീകളും പുരുഷന്മാരും വന്നപാടേ അവര്‍ നടന്നു
ഉദ്ധ്യാനത്തിന്‍ ഉള്ളിലേറി മറഞ്ഞു ,
ഞാന്‍ വീണ്ടും ആ പോലിസ് കാരനോട്
ആരാഞ്ഞു ആരാണു അവര്‍ അവര്‍ക്ക് ഉള്ളില്‍
പോവാന്‍ അനുമതി നല്‍കിയല്ലോ അപ്പോള്‍
അയാള്‍ അടിമുടി എന്നെ നോക്കി ഒരു ചോദ്യം
താങ്കള്‍ ആരാണ് , അവര്‍ സ്ഥലം എസ് പി യുടെ
ബന്ധുക്കള്‍ അവര്‍ പെണ്ണുകാണല്‍ ചടങ്ങിനു വന്നതാണ്
അപ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ ഇത് തന്നെ
എവിടെയും ശുപാര്‍ശയും പണവും പദവിയും
അപ്പോള്‍ അതാ എന്റെ മൊബൈലില്‍
ഒരു വിളി പിന്നെ തര്‍ക്കിക്കാന്‍ നില്‍ക്കാതെ
സംസാരിച്ചു സംസാര സാഗരത്തിന്‍ കപ്ടതയും ഓര്‍ത്ത്‌ മെല്ലെ
അടുത്ത ചക്രവാളം നോക്കി നെടുവീര്‍പ്പിട്ടു .
ജന തിരക്കിന്‍ തിരമാലയില്‍ മുങ്ങി മെല്ലെ നടന്നു .....


Comments

Cv Thankappan said…
അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവരാണല്ലോ കൂടുതലും...
ആശംസകള്‍
kanakkoor said…
nice.................

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “