കടം കേറുമളം
കടം കേറുമളം
നിറനാഴി പലനാഴി പറയായി
നിറയ്ക്കും മനം പതിവായി
പന്തിരുനാഴികളിൽ പതിരില്ലാഴികയായി
പടുത്തുയർത്താമിനി പലതും പവനായി
കാലമിതു കാളിമ പടർത്തുന്നു വിനയായി
കാരണം തേടാമിനി താമസം വേണ്ടായി
വലിപ്പചെറുപ്പത്തിൻ കഥയെന്നു മാറുമെന്നായി
വലതുമിടതുമായി ചേരിതിരിഞ്ഞ് പണിയുകയായി
കലർപ്പേറുന്നു കീശനിറക്കുന്നു കേമന്മാരായി
കടമല്ലാതെ ഒന്നുമേ കാണുന്നില്ല മറുകരയായി
എറിഞ്ഞു പണ്ട് ശാപത്തിൻ മഴു രാമനായി
ഏൽക്കുന്നു ഇന്നും ഇടതടവില്ലാതെ കടമേറും കരയായി
കാലം കഴിക്കുക കേരളമേ കേരത്തിൻ അളമായി
കാണാൻ വരുന്നു അന്യർ ഏറെയായി
ദൈവത്തിൻ നാടെന്നുപറഞ്ഞു നാഴിയും ചങ്ങഴിയും പറയുമായി

Comments