കുറും കവിതകൾ 123
കുറും കവിതകൾ 123
വാക്കുകളാൽ കത്തിപ്പടർത്തി
പറയുവാൻ കഴിയാത്ത
വികാരമോ പ്രണയം
നുണഞ്ഞാല്‍ തീരാത്ത
ഒരു നുണയോയി
പ്രണയം
നനവേറും മിഴികളില്‍
അഗ്നിപടരാന്‍ മതിയൊരു
ഒരു പൊരി കനല്‍
വിഴുപ്പിന്‍ വേദനയറിയാതെ
വയറിന്റെ പരിഭവം മാറ്റാന്‍
ആഞ്ഞു തല്ലുന്നു കല്ലില്‍ അലക്കുകാരി
വിരല്‍ തുമ്പില്‍
തൂങ്ങിയ തേങ്ങലടക്കുവാന്‍
ഏറെ ശ്രമിച്ചു വാത്സല്യം
കദന കാമങ്ങളില്‍
കടല്‍ കരയോടു
പറഞ്ഞകന്നു കിന്നാരം
തരിവള കിലുക്കങ്ങളില്‍
അറിയാതെ മനസ്സിന്റെ
താളം മുറിഞ്ഞ വിരഹ താപം
ജലപാതം കണ്ടുടനെ
ഉള്ളിലെ താപം
തുടിച്ചു വെളിയിലേക്ക്
ചിദാകാശത്തില്‍
നിറഞ്ഞ മഴമേഘങ്ങള്‍
പെയ്തു ഒഴിഞ്ഞു കണ്ണുനീരായി
വാക്കുകളാൽ കത്തിപ്പടർത്തി
പറയുവാൻ കഴിയാത്ത
വികാരമോ പ്രണയം
നുണഞ്ഞാല്‍ തീരാത്ത
ഒരു നുണയോയി
പ്രണയം
നനവേറും മിഴികളില്‍
അഗ്നിപടരാന്‍ മതിയൊരു
ഒരു പൊരി കനല്‍
വിഴുപ്പിന്‍ വേദനയറിയാതെ
വയറിന്റെ പരിഭവം മാറ്റാന്‍
ആഞ്ഞു തല്ലുന്നു കല്ലില്‍ അലക്കുകാരി
വിരല്‍ തുമ്പില്‍
തൂങ്ങിയ തേങ്ങലടക്കുവാന്‍
ഏറെ ശ്രമിച്ചു വാത്സല്യം
കദന കാമങ്ങളില്‍
കടല്‍ കരയോടു
പറഞ്ഞകന്നു കിന്നാരം
തരിവള കിലുക്കങ്ങളില്‍
അറിയാതെ മനസ്സിന്റെ
താളം മുറിഞ്ഞ വിരഹ താപം
ജലപാതം കണ്ടുടനെ
ഉള്ളിലെ താപം
തുടിച്ചു വെളിയിലേക്ക്
ചിദാകാശത്തില്‍
നിറഞ്ഞ മഴമേഘങ്ങള്‍
പെയ്തു ഒഴിഞ്ഞു കണ്ണുനീരായി
Comments