കുറും കവിതകള്‍ 120

കുറും കവിതകള്‍ 120

ഓണം വന്നു താളം കൊട്ടി
കാണം വില്‍ക്കുന്നില്ലയിപ്പോള്‍
നാണം വിറ്റാണ് ജീവനം!

മുള്ളു കൊടുത്തു പ്രകൃതി
തെല്ലൊന്നു സൂക്ഷിക്കാന്‍
പൂവിനായി ചെടിയില്‍

കനവും നിനവും
ഒരു ചരടില്‍
കോര്‍ക്കാന്‍ കഴിയുകില്‍

ഉറങ്ങുമ്പോള്‍
ഉണര്‍ന്നിരിക്കുന്നു
സുഖ ദുഃഖങ്ങള്‍ സ്വപ്നത്തില്‍

തനുവും മനവുമോന്നാകില്‍
ഉയിര്‍ ഉള്ള കാലം
ഉലകിലും സ്വര്‍ഗ്ഗം

കൊറിയിടും അക്ഷരങ്ങള്‍
കൊഞ്ഞനം കുത്തി
ജീവിതത്തിന്‍ അരങ്ങില്‍

കാവുമില്ല മാവുമില്ലയിന്നു
ചിങ്ങമാണ് എന്നും
കുപ്പിയില്ലാതെ ഒരാഘോഷമില്ല 

Comments

എല്ലാ ആഘോഷത്തിനും ഇപ്പോള്‍ കുപ്പി മാത്രം മതി..
എല്ലാം യഥാർത്ഥ്യം
ajith said…
ആഘോഷിക്കട്ടെ!
മുള്ളു കൊടുത്തു പ്രകൃതി
തെല്ലൊന്നു സൂക്ഷിക്കാന്‍
പൂവിനായി ചെടിയില്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “