കുറും കവിതകള്‍ 120
കുറും കവിതകള്‍ 120
ഓണം വന്നു താളം കൊട്ടി
കാണം വില്‍ക്കുന്നില്ലയിപ്പോള്‍
നാണം വിറ്റാണ് ജീവനം!
മുള്ളു കൊടുത്തു പ്രകൃതി
തെല്ലൊന്നു സൂക്ഷിക്കാന്‍
പൂവിനായി ചെടിയില്‍
കനവും നിനവും
ഒരു ചരടില്‍
കോര്‍ക്കാന്‍ കഴിയുകില്
ഉറങ്ങുമ്പോള്‍
ഉണര്‍ന്നിരിക്കുന്നു
സുഖ ദുഃഖങ്ങള്‍ സ്വപ്നത്തില്‍
തനുവും മനവുമോന്നാകില്‍
ഉയിര് ഉള്ള കാലം
ഉലകിലും സ്വര്‍ഗ്ഗം
കൊറിയിടും അക്ഷരങ്ങള്‍
കൊഞ്ഞനം കുത്തി
ജീവിതത്തിന് അരങ്ങില്‍
കാവുമില്ല മാവുമില്ലയിന്നു
ചിങ്ങമാണ് എന്നും
കുപ്പിയില്ലാതെ ഒരാഘോഷമില്ല
ഓണം വന്നു താളം കൊട്ടി
കാണം വില്‍ക്കുന്നില്ലയിപ്പോള്‍
നാണം വിറ്റാണ് ജീവനം!
മുള്ളു കൊടുത്തു പ്രകൃതി
തെല്ലൊന്നു സൂക്ഷിക്കാന്‍
പൂവിനായി ചെടിയില്‍
കനവും നിനവും
ഒരു ചരടില്‍
കോര്‍ക്കാന്‍ കഴിയുകില്
ഉറങ്ങുമ്പോള്‍
ഉണര്‍ന്നിരിക്കുന്നു
സുഖ ദുഃഖങ്ങള്‍ സ്വപ്നത്തില്‍
തനുവും മനവുമോന്നാകില്‍
ഉയിര് ഉള്ള കാലം
ഉലകിലും സ്വര്‍ഗ്ഗം
കൊറിയിടും അക്ഷരങ്ങള്‍
കൊഞ്ഞനം കുത്തി
ജീവിതത്തിന് അരങ്ങില്‍
കാവുമില്ല മാവുമില്ലയിന്നു
ചിങ്ങമാണ് എന്നും
കുപ്പിയില്ലാതെ ഒരാഘോഷമില്ല
Comments
തെല്ലൊന്നു സൂക്ഷിക്കാന്‍
പൂവിനായി ചെടിയില്‍