Posts

Showing posts from May, 2013

കുറും കവിതകള്‍ 97

കുറും കവിതകള്‍ 97 നിറവയറിന്‍ കിനാകണ്ടുറങ്ങുന്നു തെരുവോര ജന്മങ്ങള്‍ അറിവിന്റെ ആഴങ്ങളില്‍ മുങ്ങിയിട്ടും അറിഞ്ഞില്ല നിന്നെ കുറിച്ചോന്നുമേ തെരുവോര കാഴ്ചകള്‍ മനസ്സിന്റെ കോണുകളില്‍ നൊമ്പര പൂവിരിയിച്ചു വിശന്ന വയറും നനഞ്ഞ പുസ്തകവും അടുക്കളയിലേക്ക് കനകമെന്നു കരുതി കൈ തൊട്ടപ്പോള്‍ കനല്‍ പോലെ പൊള്ളി ഹിമകണങ്ങളിലാകെ അമ്പിളി പൂനിലാവ് നിന്‍ ചിരിയിലും കഴിച്ചവനു കഴിക്കാത്തവനും ഒരുപോലെ ദുഃഖം ????!!!!

മോചനത്തിൻ ആകശം തേടി

മോചനത്തിൻ ആകശം തേടി എന്റെ തലക്കുമേൽ ഉള്ളോരാകാശത്തിനു   മാത്രമെന്തേ നിറമില്ല കനവിൽനിന്നും നിനവിലേക്കുള്ള യാത്രയുടെ നോവുകളേറെ സഹിച്ചല്ലോ ,അക്ഷരങ്ങൾ വരികളായി വരുന്നത് ,പിന്നെ ഇരുളൊരു മറയല്ലോ എഴുതാതിരിക്കുവാൻ കടന്നു പോയ  നിമിഷങ്ങൾ തിരികെ  വരില്ലല്ലോ ഉണങ്ങിയ  പൂവു വീണ്ടും  വിരിയില്ലല്ലോ ചിലപ്പോൾ  തോന്നുന്നു നീ  എന്നെ മറക്കുന്നുയെന്നു പക്ഷെ  മനസ്സു പറയുന്നു നിനക്ക് എന്നെ മറക്കുവാൻ കഴിയില്ലല്ലോ ചങ്കിന്റെ ഉള്ളില്‍ ചങ്ങലക്കിട്ട പോല്‍ ചങ്ങാതി എന്തെ ഇങ്ങിനെ ഇനി  തനിച്ചായി മാറിയതിന്‍ മാറ്റമോ തോറ്റമോയി ചിലമ്പിച്ച താളമേളങ്ങള്‍ എന്തിന്‍  പുറപ്പാടോ കേളി കൊട്ടോ വരവെല്‍ക്കുകയാണോ എന്തൊരു അസ്വസ്ഥത ഇതില്‍ നിന്നും മോചനം ആഗ്രഹിക്കുന്നു

കുറും കവിതകൾ 96

കുറും കവിതകൾ 96 മൌനം പൂകുന്നു താഴ്വാരങ്ങളില്‍ നിന്‍ ഓര്‍മ്മകള്‍ വേട്ടയാടി പൂവിനെ നുള്ളിയാൽ മുള്ളിൻ തോട്ടറിവിൻ സുഖം നൊമ്പരം മൽപ്പിടുത്തം അറിയുകിൽ താനേ അറിയും മീൻ പിടുത്തവും ശീലങ്ങൾ മാറ്റിയാൽ മാറില്ലല്ലോ എത്ര ശീതളമായാലും കടൽ കാറ്റിനു ഉപ്പുരസം തന്നെ താഴ്വാരം പൂത്താൽ സൗന്ദര്യം തേടി സഞ്ചിരിക്കുമല്ലോ കണ്ണുകളെറെ , വിമർശനം മർശനം ആവല്ലേ ദർശനം ആവണമെപ്പൊഴും മനസ്സിൻ കടൽക്കരയിൽ ചാകര എത്തിയിട്ടുമെന്തേ തെളിഞ്ഞില്ല മുഖം വെറുക്കുകിൽ വേരറ്റു പോകട്ടെ ആറ്റിൻ കരയിലെ മനോജ്ഞമാം കവ്യമരമത്രയും സൗഗന്ധിക പുഷ്പ്പം തേടി പോയൊരു ഭീമനും പ്രണയ ദംശനം ഏറ്റിരുന്നു "ക്ഷ" എന്നും "മ" എന്നൊരു അക്ഷരങ്ങള ചേർത്തു വായിക്കാൻ അൽപ്പം സമയം കണ്ടെത്തുമല്ലോ അറിയാതെപോയെരെൻ അവിവേകങ്ങളൊക്കെയും അക്ഷരങ്ങളാൽ കൊരുത്തൊരു കവിതയായി മാറില്ലല്ലോ പൊറുക്കുക സഹിക്കുക

നാം ആർ

നാം ആർ ഹൃദയ രക്തത്തിന്‍ നിറം ചുവപ്പ് കണ്ണുനീരിനും വിയർപ്പിനും മാത്രമെന്തേ നിറമില്ലാതെ പോയത് ഇത്ര ചിന്തകൾ ഒരുക്കുകയും ഇരുന്നിടത്തു നിന്നും എവിടെയൊക്കെ   ചുറ്റി തിരിച്ചു കൊണ്ടുവരുമി മനസ്സിൻ സ്ഥാനം എവിടെ ഏറെ പറയുകിൽ നമ്മുടെ അറിവിൻ കാഴ്ച എത്ര പരിമിതം തലയ്ക്കു പിറകില എന്ത് നടക്കുന്നു ആരെങ്കിലും കണ്ടിട്ടുണ്ടോ ആവോ ചിന്തിച്ചാൽ ഒരു അന്തവുമില്ല ആദിയുമില്ല എവിടെനിന്നും വന്നു എവിടെക്ക് മറയുന്നു നാം ആരോ നിയന്ത്രിക്കും കാന്തിക പ്രകരണത്താൽ ചലിക്കും   കളിപ്പാവപോൽ

ഖിന്നയാം ഗംഗ

ഖിന്നയാം ഗംഗ ശിവജടയില്‍ ഒളിച്ചിരുന്ന ഗംഗയെ ഭഗീരഥൻ സ്വപീഡനത്താലോ അതോ പ്രീണിപ്പിച്ചോ ഭൂമിയില്‍ കൊണ്ട് വന്നത് പാപം ഏറ്റുവാങ്ങുവാനോ മനുഷ്യന്റെ കൈയ്യാല്‍ വിഷലിപ്പത്തമാക്കിയൊടുക്കുവാനോ വരുമോയിനി ആരെങ്കിലുവിവളെ സ്വര്‍ഗ്ഗ തുല്യയാക്കുവാനിനിയും കാത്തിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുമായിയവള്‍ ഒഴുകുന്നു ഖിന്നയായി

നിനക്ക് വന്ദനം

നിനക്ക് വന്ദനം മഞ്ഞണിഞ്ഞ   താഴ്വാരങ്ങളും പൂത്തുലഞ്ഞ പൂക്കളും നിത്യം സ്വയം പുലര്‍ത്തുവാൻ വെമ്പും ഉറുമ്പിൻ കൂട്ടങ്ങളും ഏറെ ആശ്വാസം നൽകും മുളന്തണ്ട്  പാടും പാട്ടിനോടൊപ്പം അരുവികളുടെ കളകളാരവവും മൃദുല  നൃത്ത മാടുന്നു കാറ്റിന്‍  കയ്യാൽ മരചില്ലകൾക്കൊപ്പം  മയിലുകളും മനോഹരമി കാഴ്ച എത്ര ദൃശ്യവിരുന്നൂട്ടും കാടിൻ സുന്ദരതേ നിന്നെ സൃഷ്ടിച്ച ഉടയോൻ വിരൂപിയാകുകില്ല സത്യം പ്രകൃതി ദേവി നിനക്കെന്റെ  വന്ദനം

കുറും കവിതകള്‍ 95

കുറും കവിതകള്‍ 95 ഖല്‍ബിന്‍ ബേജാര്‍ ദപ്പുമുട്ടി പാടുമ്പോള്‍ അല്‍പ്പം സുഖൂന്‍ ഉള്ള്ളുരുകി വിളിച്ചു സഹായ ഹസ്തം പോല്‍ ഒരു കുളിര്‍ കാറ്റ് എവിടെനിന്നോ ഗാലിബിന്‍ ഗസല്‍ സ്നേഹ മഴയുടെ കുളിര്‍ അല ഒഴുകി ഉദാസമാര്‍ന്ന സന്ധ്യയില്‍ ലഹരി പകര്‍ന്നു പങ്കജ് ഉദാസിന്‍ ഗസല്‍ ചഷകം അജ്മീര്‍ ഷരീഫിന്‍ ദര്‍ഗ്ഗക്കു മുന്നില്‍ മത്ഗരീബുകള്‍ ഒന്ന്‍ സുഗന്ധം പടര്‍ത്താന്‍ വീശും മയില്‍ പീലിയുടെ ദുഃഖം ആരറിവു

കടലിനോടു പങ്കു വെപ്പ്

Image
കടലിനോടു പങ്കു വെപ്പ് മനസ്സും കടലും ഒരുപോലെ മദിച്ചു തിരയെറ്റയിറക്കങ്ങളാല്‍ കടലില്‍ നിക്ഷേപിച്ച വേദനകള്‍ കരക്കു വന്നു അടിയുന്ന സ്വാന്തനമായി കണ്ടു മനം കുളിര്‍പ്പിക്കാന്‍ ഏകയായി കാറ്റിലെ ഉപ്പിന്റെ ക്ഷാരവുമെറ്റ് കടലിന്റെ സന്തോഷ സന്താപങ്ങളെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തി ഒരു നീണ്ട നിശ്വാസം മനസ്സില്‍ നിന്നും ഉണര്‍ത്തി, എല്ലാം മറന്നു പുതിയൊരു ആശ്വാസ തിരയും കാത്തു മൂകമായിയെന്തു ചെയ്യണം എന്നറിയാതെ വിഷണ്ണയായി

വാതുവെപ്പും കോഴയും

വാതുവെപ്പും കോഴയും വാതം വന്നാലും വാതു വെപ്പിനു കുറവൊന്നുമില്ലല്ലോ കിട്ടാനുള്ളത് കിട്ടാതെ മാറുകയില്ലല്ലോ മുഖശ്രീ കേശവൻ പ്രാജീ കൊടുത്തത് കൊടുത്താൽ മാറുമി വാതം ഐ പി എല്ലിന്റെ എല്ലുനുറുങ്ങി   പല്ലോപോയത് മിച്ചം വേറെ ശ്രീ അശാന്തനു കിള്ളി കിട്ടിയതോ കിറിക്കിട്ട് കുത്ത് ഏറു രാജാ ഏറു ഒന്നെറിഞ്ഞാല്‍ ആറു ഇല്ലെങ്കില്‍ നൂറ് കൂറിങ്ങുംഏറങ്ങും നമുക്കും കിട്ടണം പണം കൊടുത്താലും കൊന്നാലും കിട്ടും എന്നെങ്കിലും കൊച്ചിയിലോ കൊല്ലത്തോ മലയാളത്തിനു മാനക്കേട് ആക്കാതെ അടങ്ങുകയില്ലയി ആശ്രീകരങ്ങൾ

അകലട്ടെ ഏകാന്തത

അകലട്ടെ ഏകാന്തത മനസ്സില്‍ പ്രതിഷ്ടിച്ച നിന്‍ മുഖമിന്നു എന്തേ മങ്ങി മറയുന്നു എന്നിലായി വെറുതെ കേവലമാമൊരു തോന്നലാണോയി നെഞ്ചിനുള്ളിലെ നൊമ്പരമോ വന്നു നീ വന്നു ശാന്തമാക്കുകയെന്‍ ദുഃഖകടലാം മനസ്സിന്‍ തിരമാലകളെ തന്നു അകലുക സ്വപ്ന സായൂജ്യമെന്നും നിന്‍ പാല്‍ പുഞ്ചിരി പൂക്കും വാടികയാല്‍ നിറ നിലാവായി അരികിലെത്തി അകറ്റുക എന്നിലെ വിഷാദമാം ഇരുളും പിന്നെ നല്‍കുക ഏറെ കുളിരിനാല്‍ അകലട്ടെ താപമെല്ലാം

അല്ലയോ സ്നേഹിതരേ

അല്ലയോ സ്നേഹിതരേ വ്യാമോഹങ്ങളെ കൂട്ടു പിടിച്ചു യാത്രക്കൊരുങ്ങുന്നവരെ നിങ്ങള്‍ വന്നപ്പോള്‍ ഒന്നുമേ കൊണ്ടുവന്നില്ല പോകുമ്പോഴും മദ്ധ്യേ ഇങ്ങിനെ വാപരിക്കുമ്പോള്‍ ഇണങ്ങിയും  പിണങ്ങിയും ഏറെ ഇഴകള്‍ വലിച്ചു ബാന്ധവങ്ങളുടെ  ഞെരുക്കത്തില്‍ മുറിഞ്ഞു പോകുന്ന പല ബന്ധങ്ങള്‍ അതില്‍ ചില ബന്ധങ്ങൾ അവ ഹൃദയം കൊണ്ടുണ്ടാകുന്നതാണ് അവ ഏറെ നാൾ തിളങ്ങി നിലനിൽക്കുന്നതുമാണ് എന്നാൽ ചിലത് പൊട്ടി തകര്‍ന്നു പോകുന്നു എങ്കില്‍ ഒരു ശബ്ദം പോലും കേള്‍ക്കില്ല കെട്ടുറപ്പാര്‍ന്നവ നില നിര്‍ത്താന്‍ നമുക്കിനി ശ്രമം തുടരാം സ്നേഹമെതിരെ കാംഷിച്ചു കൊണ്ട് സ്നേഹിതരെ

പിണക്കം

പിണക്കം ഒരുപാടു ബുദ്ധി മുട്ടിക്കുന്നു ഈ രാത്രി ഹൃദയം ഏറെ മിടിക്കുന്നു ആർക്കോ വേണ്ടി എപ്പോഴാണോ ആകാശത്തു നിന്നും താരകങ്ങളും   കണ്ണുകളിൽ നിന്നും നീർക്കണങ്ങളും വീഴുക അറിയില്ല അതിനാൽ  പറഞ്ഞു തീർക്കുക പ്രണയത്തിൽ  കുതിർന്ന  വാക്കുകൾ ഇപ്പോൾ പതുക്കെ വരുന്നുവല്ലോ പകലും ജീവിതത്തിൻ സന്ധ്യകളും ആകാറായല്ലോ ഏതു നിമിഷവുമി ശരീരത്തെ വിട്ടു ജീവൻ പിണങ്ങി പോകുന്നതെന്നറിയില്ല

എന്തേ അറിഞ്ഞില്ല

എന്തേ അറിഞ്ഞില്ല ഒരു പൂവ് ചോദിച്ചപ്പോള്‍ നീ എന്നെ സംശയത്തോടെ നോക്കി നിനക്ക് ഞാന്‍ എന്റെ പൂന്തോട്ടം തന്നെ തരാന്‍ ഒരുക്കമായിരുന്നു ഒരു തണല്‍ തേടി നീ നിന്നപ്പോള്‍ ഞാന്‍ എന്‍ ശിഖരം നിന്നിലേക്ക്‌ ചായിച്ചു എന്നിട്ടും നിന്റെ മുഖത്തുന്നിന്നും മനസ്സിന്‍ തീ ജ്വാലയുടെ ചൂടറിഞ്ഞു പൊള്ളുന്ന നിന്‍ പാദങ്ങള്‍ക്ക് ഞാന്‍ പച്ച പരവതാനിയായി മാറി എന്നിട്ടും നിന്റെ നയനങ്ങളില്‍ നിന്നും ഒരു അലിവു കണ്ടില്ല ഞാന്‍ ഒരു കുളിര്‍ കാറ്റായി തഴുകാന്‍ ആഗ്രഹിച്ചപ്പോള്‍ നീ ഒരു വന്‍ കൊടും കാറ്റായി മാറി മറഞ്ഞില്ലേ ഒരു മുത്തം ഞാന്‍ ചോദിച്ചപ്പോള്‍ മൂവന്തി ചോപ്പ് കാട്ടി നീ ചക്രവാളത്തെ നോക്കി എന്‍ ഹൃദയത്തെ ചവിട്ടിമെതിച്ചു നടന്നില്ലേ ഞാന്‍ ഒരു മരുഭൂമിയായി മാറുന്നു എന്തെ നിന്നില്‍ എനിക്കായി പൊഴിക്കാന്‍ ഒരു തുള്ളി സ്നേഹത്തിന്‍ തേന്‍ മഴ ഇല്ലാതെ പോയത്

തേടല്‍

തേടല്‍ ചങ്കൂ തകര്‍ത്ത് എഴുതുവാന്‍ ഞാനൊരു ചങ്ങമ്പുഴയുമല്ല ഇടനെഞ്ചു പൊട്ടി പാടാന്‍ ഞാനൊരു ഇടപ്പള്ളിയുമല്ല ദേശാടാനത്തിലുടെ ഭക്തിയുടെ നിറവു പകരാന്‍ ഞാനൊരു പീയുമല്ല ചിലന്തി വല നെയ്യ്തു സാമ്രാജ്യത്തിന്‍ തകര്‍ച്ച കാണുവാന്‍ ഞാനൊരു ജീയുമല്ല വലിപ്പമില്ലാഴമയുടെ  വലുപ്പം കണ്ടെത്തി കുഞ്ഞു വരികളാല്‍ പ്രപഞ്ചം തീര്‍ക്കും ഒരു കുഞ്ഞുണ്ണിയുമല്ല ,പിന്നെ ഞാനൊരെന്നു എന്നെ തേടുന്ന കവിയൂരുകാരനാം ജീആര്‍ അല്ലോയി ഞാന്‍

പ്രണയക്കുരുക്കുകള്‍

പ്രണയക്കുരുക്കുകള്‍ വാക്കിന്‍ കുരുക്കല്ലോ നോക്കിന്‍ പരപ്പല്ലോ പരത്തി പറയാതെ പറയട്ടെ പ്രണയിക്കപ്പെടല്ലേ !!! അക്ഷരങ്ങളെ ചേര്‍ത്തു സങ്കല്പലോകത്തു തീര്‍ക്കുമൊരു പ്രണയത്തെ അപ്പൂപ്പന്‍  താടിയില്‍ കെട്ടി പറപ്പിക്കുകില്‍ ...............??!!! എഴുതാത്ത മൂളാത്ത വരികളില്‍ എപ്പോഴും നിന്നെ കുറിച്ച് മാത്രമായി എന്നിലൊടുങ്ങാത്ത ചിന്തകള്‍ എവിടെ പോയി ഒളിച്ചിരിക്കുന്നു നിറങ്ങളെറെ ചാലിച്ച് കനവിലുള്ളതൊക്കെ നിനവിലാക്കവേ നിന്‍ മുഖമെന്തേ തെളിയാതെ പോയി പ്രണയമേ നെഞ്ചിനുള്ളിലെ തിങ്ങി വിങ്ങും പ്രണയ നോവിന്‍ മധുരം വരികളിലാക്കി എങ്ങിനെ അപ്പൂന്‍താടിയാക്കി പറത്തും കാലം മായിക്കാത്ത മുറിവുകളോ മനമെന്ന മാനത്തു നിന്നും നീയും മാഞ്ഞു പോകുന്നുവോ മാനത്തെ മഴവില്ലുപോലെ ,പ്രണയമേ ?!!!

പ്രണയ വഴികളിലുടെ

പ്രണയ വഴികളിലുടെ മിഴിയുടക്കി മനമകന്നു എന്തേ പറ്റിയത് കവിതയവള്‍ എങ്ങോ പോയി മറഞ്ഞു വഴിമാറിപോകും വാക്കുകളുടെ വീര്യം തെടുമി വകതിരുവുകളോ വകഞ്ഞു ചുറ്റും പ്രണയം ഓര്‍മ്മ താളുകളില്‍ മറക്കാതെ കിടക്കുമൊരു അദ്ധ്യാമോയി മധുരനോവ് പതിരെറെയില്ല എതിരാണ് ഇതിന്‍ ശത്രു ജീവിതം എന്ന മൂന്ന്‍ അക്ഷരങ്ങളെ ചേര്‍ത്തു കൊണ്ട് പോകും ഒരു കണ്ണിയാണ് പ്രണമെങ്കിലും അത് നേടിയെടുക്കുക കഷ്ടം തന്നെ നൊവേറ്റ മനസ്സിന്റെ കണ്ണിലുടെ ഒഴുകും ഉപ്പുമഴ അതോ പൊഴിഞ്ഞു വീഴും മാമ്പഴ മധുരമോ എല്ലാവരും തേടുമി വിചിത്ര അനുഭവമോ പ്രണയമെന്നത് ?!!!

പ്രകൃതി ഒരു പുസ്തകം

പ്രകൃതി ഒരു പുസ്തകം വേണമെനിക്കൊരു ജന്മമിനിയും ഒരു മിന്നാമിന്നിയായി വെട്ടം കാട്ടാന്‍ വഴിപോക്കന് തണലേകാന്‍ ഒരു ആല്‍മരമായും ആകുകില്‍ ചെതമില്ലാത്തോരി ഉപകാരം എത്ര നന്മതരുന്നു അല്ലെ കൂട്ടരേ പൂവിന്‍ ദുഖമുണ്ടോ അറിയുന്നു ആഞ്ഞു വീശും കാറ്റും മത്തഭ്രമരത്തിന്‍ മെതിക്കലും എല്ലാം പരാഗണം കാത്തല്ലോ പ്രകൃതിയുടെ ഈ വികൃതി തന്നാലായത് ചെയ്യാനല്ലോ പ്രകൃതി ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മങ്ങള്‍ നല്‍കിയിരിക്കുന്നത് എന്നാല്‍ മറ്റുള്ള ജീവജാലങ്ങളുടെയും ആണ് ഭൂമിഎന്നറിയാതെ മേല്‍ക്കൈ കാട്ടുന്നു സ്വാര്‍ത്ഥബുദ്ധിയാം ഇരുകാലി

നീ

നീ നിശയുടെ നീലാബരങ്ങളില്‍ പാല്‍ നിലാവിന്‍ ലഹരിയായ് നിന്‍ മുഖം കണ്ടു ഞാന്‍ എത്രയോ മോഹനം സുന്ദരം പാടുവാന്‍ മറന്ന രാഗമായ് മീട്ടുവാന്‍ ഒരേ സ്വരം മാത്രമായ് മിഴികളില്‍ നിറഞ്ഞ  പ്രണയ കവിത ഞാന്‍ കുറിച്ച് എടുത്തുമെല്ലെ സാഗരങ്ങളതു ഏറ്റുപാടി കുയിലുകളും കൂടെ പാടി മലരണിഞ്ഞു കാടുകള്‍ മനവും പൂത്തു ഉലഞ്ഞുവല്ലോ

കുറും കവിതകള്‍ 94

കുറും കവിതകള്‍ 94 എന്‍ സന്ധ്യകളെ കണ്ണുനീരിലാഴ്ത്തുന്നു വിഡ്ഢിപെട്ടി ശ്വാസനിശ്വാസത്തിന്‍ ഇടയിലെ ലോകത്തല്ലോ ജീവന്റെ തുടിപ്പുകള്‍ ചവിട്ടു കുട്ട പേറുന്നു കവിതന്‍ വികൃതികളെ അരുത് കാട്ടാള മയങ്ങുന്ന സന്ധ്യ ഉണരട്ടെയിനി  രാവിന്‍ ശോക ഗീതം ധ്വനി ഉണര്‍ത്താന്‍ ഞാനൊരു വിപഞ്ചികയല്ല ഈ പ്രപഞ്ചത്തില്‍ ഇതിഹാസം പരിഹാസമാക്കിയില്ലെ കടലുകടന്നുവന്നവർ പണ്ട് എഴുതുന്നതൊക്കെ ഇതിഹാസമായിമാറുമോ ഇളം കാറ്റിനോടൊപ്പം മനം കവരും മണമൊരുക്കി കാത്തിരുന്നു രാമുല്ല മൂളുന്ന വണ്ടിനു പരാഗണമൊരുക്കുന്നു നാണിച്ചു  പൂവ് വഴിതെറ്റിയ വേനൽ കാട്ടിൽനിന്നും നാട്ടിലേക്ക് മൃഗരൂപത്തിൽ

യാത്രികന്‍

യാത്രികന്‍ കണ്ണുകളെ ഇറുക്കിയടച്ചു സ്വപ്നങ്ങളുടെ പിറകെ മനസ്സിനെ വിട്ടിട്ടു എവിടെയൊക്കയോ നിന്മ്നൊന്നതങ്ങളില്‍ കയറിയിറങ്ങി വഴുവഴുക്കുകള്‍ നനവുകള്‍ നീറ്റലുകള്‍ വേദനയാര്‍ന്നമധുരം തളരുന്നതിനു മുമ്പേ കണ്ണുകള്‍ തുറന്നു എവിടെ പൂങ്കാവനങ്ങള്‍ അലിവോലും സുഖങ്ങള്‍ ഒന്നും ഒരു വെക്തമാകത്ത തോന്നലുകാളോ എങ്ങോട്ടോ മിഴി നട്ട് പുഞ്ചിരി തൂകി കൊണ്ട് നടന്നു ഒരു വഴിയറിയാ യാത്രികനെ പോലെ

പരമാനന്ദം

പരമാനന്ദം ഞാണൊലികളൊക്കെയടങ്ങി ഞെരിഞ്ഞമർന്നെല്ലാം ഞാനെന്നും  നീയെന്നോയില്ലാതെ ഞാനായിയെല്ലാമെല്ലാം എളുതായി പറവതില്ല എഴുതാനിനിയും വാക്കുകളില്ല എളുകകള്‍ താണ്ടി മനം ഏഴുകടലിനുമപ്പുറം ആശതന്‍ തിരയിളകി ആകാശമൊളമെന്നിൽ ആനന്ദ മുണര്‍ന്നുമെല്ലെ ആത്മാവില്‍ ലയിച്ചു പരമാനന്ദ മയത്തിലായി

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന പുണ്യാഹതീര്‍ത്ഥം ഉണര്‍ത്തി മനസ്സും വചസ്സുമെന്നില്‍ മൗനമുണർന്നു കാവ്യ മഞ്ജരി കനകച്ചിലങ്ക കൊട്ടി പദ നര്‍ത്തനമാടട്ടെ കനിയട്ടെ ഇനിയുമെന്നും കരഘോഷം മുഴങ്ങട്ടെ കല്ലോലിനിയൊഴുകട്ടെ കളകളാരവധ്വനിയാല്‍ കടലല താളം പിടിക്കട്ടെ കരയാകെ ഉണരട്ടെ വിരൽത്തുമ്പിലായിയെന്നും വിരിയട്ടെ എല്ലാവരിലും വാക്കുകളാല്‍ വരികളായി വീണാധാരിണിയനുഗ്രഹിക്കട്ടെ