എന്റെ പുലമ്പലുകള്‍ - 12

എന്റെ പുലമ്പലുകള്‍ - 12

Dosti SMS in Hindi


മാലോകര്‍  പൂവിനെ  പ്രണയിക്കുന്നു    
മുള്ളുകളെ  ആരുമെനോക്കാറു  പോലുമില്ല      
പൂവുകളെ   പ്രണയിച്ചിട്ടു  കിട്ടിയ  ദുഖങ്ങളാല്‍    
മുള്ളുകളെ  ഇനി  പ്രണയിക്കാം        

പ്രണയത്താല്‍ ചിലര്‍ ഹൃദയം തകര്‍ക്കുന്നു
സഹൃദത്താല്‍ ചിലര്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നു  
ജീവിതം ജീവിക്കുകില്‍ ചെമ്പനീര്‍ പൂവിനെപോലെ ആകണം
സ്വയം അടര്‍ന്നിട്ടും രണ്ടു ഹൃദയങ്ങളെ ചേര്‍ത്തു വെക്കുന്നല്ലോ

നിന്റെ നിഴലുകള്‍ എന്റെ ഹൃദയത്തിലുണ്ട്
ഓര്‍മ്മകള്‍ എന്റെ കണ്ണുകളില്‍ നിറയെ
എങ്ങിനെ നിന്നെ മറക്കും
നിന്റെ സ്നേഹം എന്റെ ശ്വസത്തിലുണ്ടല്ലോ    



ജീവിതം എത്രയോ വര്‍ണ്ണങ്ങള്‍ കാട്ടുന്നു
നിമിഷങ്ങളില്‍ സ്വന്തമെന്നു കരുതുന്നവരും അന്യരാകുന്നു
സ്വപ്നങ്ങളുടെ ലോകത്തേക്ക് ഒരിക്കലും പോകരുതേ സുഹുര്‍ത്തെ
ഹൃദയം തകര്‍ന്നുപോകും സ്വപ്നങ്ങള്‍ അവസാനിക്കുമ്പോള്‍


ഞാന്‍ ഒരു  ചിരാതാണ് നിന്റെ ജീവിതയാത്രക്ക്
എന്നെങ്കിലും അണഞ്ഞു പോകുമല്ലോ എന്നാല്‍
ഇന്ന് നിനക്ക് എന്റെ ഈ പ്രകാശത്തോട് പരാതിയാണല്ലോ
നാളെ ഇരുട്ടില്‍ നിനക്ക് എന്നെ ഓര്‍മ്മവരാതിരിക്കില്ല



Comments

Cv Thankappan said…
ചിന്താര്‍ഹമായ വരികള്‍
ആശംസകള്‍
ajith said…
മുമ്പ് കണ്ട വെളിച്ചങ്ങളൊന്നും ഇരുട്ടില്‍ ഓര്‍മ്മ വരാതിരിയ്ക്കില്ല.

നല്ല എഴുത്ത്
This comment has been removed by the author.
അങ്ങനെ...അങ്ങനെ..എന്തെല്ലാം....
Vineeth M said…
സ്വപ്നങ്ങലെപ്പോലെ ഓര്‍മ്മകള്‍ മരിക്കില്ല... ഓര്‍മിക്കും എന്ന് വിശ്വസ്സിക്കനിഷ്ടം.....

മാഷേ, ഒരു പുതിയ പോസ്റ്റ്‌ ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “