മുക്തി
മുക്തി
നീലാകാശം പീലി വിരിയിച്ചാഘോഷം പൂണ്ടു
നീരത നയന നിന്നെ കാണാന്‍ മതിയിതു കൊതിയായി
നീലാംബരി രാഗം പാടി മഴയിത് കൊഴിയുന്നു
നീര്‍നിമേഷനായി നില്‍പ്പു ഞാനി വൈരാഗി
പുല്ലിലും കല്ലിലും പുഴതന്‍ തീരങ്ങളിലും
പുല്ലാം കുഴല്‍ വിളിക്കായി കാതോര്‍ത്തുനിന്നു
ഫുല്ലാരവിന്ദകുസുമങ്ങളൊക്കെ കണ്ടങ്ങു
പുളകിതനാകാന്‍ പുണ്യം കൊയ്യാനായ്
മത്ത മദന മാനസനാക്കിയങ്ങു
മായാവിലാസ ലീലകളൊക്കെകാട്ടി
മരുവിതെവിടെ മോഹന രൂപാ
മതിയിതു ജന്മങ്ങളിനി വേണ്ടാ.. മായക്കാര്‍വര്‍ണ്ണാ
Comments
നാലോ അഞ്ചോ വരകൊണ്ട് കണ്ണനെയുണ്ടാക്കിയവന്‍ ആരായാലും മനോഹരം