നല്ല മുഖ പരിചയം (ബാംഗ്ലൂര്‍ അനുഭവം )
നല്ല മുഖ പരിചയം (ബാംഗ്ലൂര്‍ അനുഭവം )
നാട്ടിലേക്കുള്ള ബസ്സു കയറുവാന്‍
ബാംഗ്ലൂര്‍ മഡിവാലയിലെ കല്ലട ട്രാവേല്‍സ്സിന്റെ
ഓഫീസില്‍ എത്തിയപ്പോള്‍ പ്പെട്ടന്ന് ഒരു
ഗോദറെജിന്റെ ലാവണ്യമേറിയ മുടിയുമായി
ചിരിച്ചുകൊണ്ട് മുഖം അടുത്തു വന്നു ചോദ്യമെന്നോടായി
'' നല്ല മുഖ പരിചയം എവിടെയോ കണ്ടപോലെ ''
ചിരിച്ചു കൊണ്ട് ഞാനും ചോദിച്ചു ചേട്ടന്റെ നാടെവിടാ
എവിടെയായാണ് ജോലി ?....
''അതേ ഞാന്‍ മൂവാറ്റുപുഴക്കാരനാണ്,
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വിരമിച്ചു
ഇപ്പോള്‍ മകന്റെയും മരുമകളുടെയും അടുത്തു വന്നതാണ്
അപ്പോള്‍ ചേട്ടന്‍ എന്നെ അറിയാന്‍ വഴിയില്ല
ഞാന്‍ ഒരു നാടോടി മലയാളിയാ
ഒരു പക്ഷെ ചേട്ടന്‍ എന്നെ കാണ്ടിട്ടുണ്ടാകും
എന്നത് സത്യമായിരിക്കും മുഖ പുസ്തകത്തില്‍ കണ്ടിരിക്കും ,
അതെന്നതാ?!! സാറേ
അപ്പോള്‍ ചേട്ടന് അറിയില്ലേ ഫേസ് ബുക്ക് ?!
ചേട്ടന്റെ മറുപടിയും എന്റെ പറച്ചിലും കേട്ട്
അടുത്തിരിക്കുന്ന സോഫ്റ്റ് വെയര്‍ ചെറുപ്പക്കാര്‍
ചിരിച്ചു അത് കണ്ടു ഞാന്‍ ഒന്ന് ചമ്മി ,
എന്നിട്ട് അവരോടായി ഞാന്‍ പറഞ്ഞു എന്തിനു എല്ലാം
പരിചയങ്ങളും ഇന്ന് ഫേസ് ബൂക്കിലുടെ അല്ലെ ?!!
ഇനി നാളെ അച്ഛന്‍ മക്കളെയും മക്കള്‍ അച്ഛനെയും
ഭാര്യ ഭര്‍ത്താവിനെയും തിരിച്ചറിക ഇങ്ങിനെ
അല്ലാതെ ആവും എന്ന് ആര്‍ക്കറിയാം
എന്ന് പറഞ്ഞപ്പോള്‍ അവര്‍ ജനറേഷന്‍ ഗ്യാപ്പ് മറന്നു തലകുലുക്കി
Comments
എവിടെയോ ഒരു കണ്ടുപരിചയമുണ്ടല്ലോ
ബ്ലോഗിലാണോ..??