സമ- കാലികം
സമ- കാലികം
വലതു കരം നെഞ്ചിനോടു ചേര്‍ത്തു
ദേശീയതയെ ഇടം വലം നോക്കാതെ
ഹൃദയത്തിലേക്ക് ആവാഹിക്കാന്‍
ജനമദ്ധ്യത്തില്‍ നിന്നു ജനഗണ പാടിക്കാന്‍
തുനിഞ്ഞ തന്റെ ഊരു മറന്നു ചന്ദ്ര ബിബംമാകാന്‍
മുതിര്‍ന്നവനു കോടതികയേറെണ്ടി വരുമല്ലോ
വിവാദചുഴിയിലേക്ക് എന്തെ എപ്പോഴും
തീയാളിക്കുന്നു മലയാളി , ......കഷ്ടം ?!!!
പുലിയെ പിടിച്ചത് പുലിവാലായല്ലോ
പുറത്തു വിട്ട പുലി അപ്പപാറയും കടന്നു
പുള്ളി കുത്തിയതു ബ്രമ്മോസ്
പുകഞ്ഞ മനസ്സുകളൊക്കെ
പുകഴ് കേട്ട് പുളഞ്ഞു പലരും
പുകമറയില്‍ വലഞ്ഞത് സാധാ സാധു ജനം
സഹകരണത്തിന്‍ കരണം മറിച്ചു
സഹകരിക്കുവാന്‍ വെമ്പുന്നു
സഹാചാരിയായാം സഖാക്കളും
അസഹിഷ്ണുതയില്ലാത്ത കൂട്ടരുമം
എല്ലാം കണ്ടു വിസ്മയം പൂണ്ടു
ഈ ഞാനാം ഇരുകാലിയും
Comments