Saturday 30 July 2011

സഞ്ചാരി

സഞ്ചാരി





അറിയാതെ കണ്ണു കളുടക്കി


മഴക്കാര്‍യേറിയ മാനത്തെ


മഴവില്ലിന്റെ മാന്ത്രികതയിലായ്


ഒഴുകിയകന്ന പുഴയും അത്


തന്ന മറക്കാനാവാത്ത


ഋതു വസന്തങ്ങളും


മായിച്ചിട്ടുമായാതെ അവളുടെ


മുള്‍ മുനയെറ്റ നോട്ടവും


ഒട്ടി നനഞ്ഞ മെയ്യിലെ


ജലകണങ്ങള്‍ മുത്തു മണികള്‍


പോലെ മിന്നി ,ഇന്ന് എന്റെ


മനസ്സുപോലെ ഈ പുഴയും


അരികിലുടെ കടന്നുപോയ


ഒട്ടിയ കവളും ഉന്തിയ എല്ലിന്‍


കുടുമായി അവളും എന്നെ


വല്ലാതെ അസ്വസ്ഥനാക്കുന്നു


കാലം മായിച്ചാലും മായാത്ത


വേദന സമ്മാനിച്ച്‌ അങ്ങിനെ


ഒന്നുമറിയാതെ കടന്നകലുന്നു


ഒരു സഞ്ചരിയായ് തോളിലെ


സഞ്ചിയും പേറി നടപ്പ് തുടങ്ങി


ഇനിയും കാതങ്ങള്‍ നടക്കുവാനുണ്ടല്ലോ ............






4 comments:

കെ.എം. റഷീദ് said...

ഞാനും ....................

ഒരു സഞ്ചരിയായ് തോളിലെ
സഞ്ചിയും പേറി നടപ്പ് തുടങ്ങി
ഇനിയും കാതങ്ങള്‍ നടക്കുവാനുണ്ടല്ലോ ............

ajith said...

സഞ്ചാരം തുടരട്ടെ

keraladasanunni said...

" കാലം മായിച്ചാലും മായാത്ത
ഒന്നുമറിയാതെ കടന്നകലുന്നു "

കാലത്തിനൊപ്പം സഞ്ചരിക്കണമല്ലോ.

സീത* said...

ജീവിതം ഒരു യാത്ര തന്നെയാണ്...കാതങ്ങളിനിയെത്ര ബാക്കി...???