പൊടി കവിതകള്‍
ഞാന്‍
ഞാനയെന്ന ഞാനെ
ഞാനാക്കിമാറ്റാനി
ചാണോളം വയറിന്റെ
ഞാണൊലി കേട്ടിട്ടു
ഞാണിന്മേല്‍ ഏറുന്നു നിത്യം
പണം
പിറന്നു വീണൊരു പിച്ച പാത്രവുമായി
പിച്ചവച്ചു നടക്കുമ്പോള്‍
പച്ചയായൊരു പരമാര്‍ത്ഥം
പതുങ്ങി ഇരിക്കും ഇവന്‍ ഉലകത്തിന്‍ അധികാരി
അവനുടെ വക്ക്രത കണ്ടിലെ
അവനായി വലയുന്നത് വിനയല്ലേ
പ്രണയം
നിന്നാണെ എന്‍റെ
കണ്ണാണെയിതു
കരളാണെ
കാര്യം കഴിയുമ്പോള്‍
പൊരുള്‍ ഇരുളാണെ
പിണക്കം
ഇതളറ്റു വേരറ്റു പോയരു
ഇംഗിതങ്ങളൊക്കെ
ഇണങ്ങു വാനകാതെ
ഇരുളിലേക്കു മറഞ്ഞു
ചുംബനം
ചുരുളഴിയും
മനസ്സിന്‍റെ
ചൂരകലും
കമ്പനം
ജീവിത ചക്രം
ഉണരുന്നു
ഉണര്‍ത്തുന്നു
ഉണത്താന്‍ശ്രമിക്കുന്നു
ഉറക്കുന്നു
ഉറക്കി കിടത്തുന്നു
ഉറങ്ങുന്നു
ഉണരുന്നു, മര്‍ത്ത്യന്‍ തന്‍ ജീവിതം പായുന്നു
Comments
സാഗര തീരമല്ലോ
മനസ്സേ .....................