സഞ്ചാരി
സഞ്ചാരി
അറിയാതെ കണ്ണു കളുടക്കി
മഴക്കാര്‍യേറിയ മാനത്തെ
മഴവില്ലിന്റെ മാന്ത്രികതയിലായ്
ഒഴുകിയകന്ന പുഴയും അത്
തന്ന മറക്കാനാവാത്ത
ഋതു വസന്തങ്ങളും
മായിച്ചിട്ടുമായാതെ അവളുടെ
മുള്‍ മുനയെറ്റ നോട്ടവും
ഒട്ടി നനഞ്ഞ മെയ്യിലെ
ജലകണങ്ങള്‍ മുത്തു മണികള്‍
പോലെ മിന്നി ,ഇന്ന് എന്റെ
മനസ്സുപോലെ ഈ പുഴയും
അരികിലുടെ കടന്നുപോയ
ഒട്ടിയ കവളും ഉന്തിയ എല്ലിന്‍
കുടുമായി അവളും എന്നെ
വല്ലാതെ അസ്വസ്ഥനാക്കുന്നു
കാലം മായിച്ചാലും മായാത്ത
വേദന സമ്മാനിച്ച് അങ്ങിനെ
ഒന്നുമറിയാതെ കടന്നകലുന്നു
ഒരു സഞ്ചരിയായ് തോളിലെ
സഞ്ചിയും പേറി നടപ്പ് തുടങ്ങി
ഇനിയും കാതങ്ങള്‍ നടക്കുവാനുണ്ടല്ലോ ............
Comments
ഒരു സഞ്ചരിയായ് തോളിലെ
സഞ്ചിയും പേറി നടപ്പ് തുടങ്ങി
ഇനിയും കാതങ്ങള്‍ നടക്കുവാനുണ്ടല്ലോ ............
ഒന്നുമറിയാതെ കടന്നകലുന്നു "
കാലത്തിനൊപ്പം സഞ്ചരിക്കണമല്ലോ.