അക്ഷിണമാര്‍ന്നത്
അക്ഷിണമാര്‍ന്നത്
ടിക്ക് ടിക്ക് കാതുകളില്‍ ശബ്ദം മന്ത്രിക്കുംപോലും
അസുയഉണര്‍ത്തുന്ന നിന്നിലെ ഇണപിരിയാത്ത
താളാത്മകമാര്‍ന്ന ചുവടുവെപ്പുകള്‍ ആരോടും
സേവനം , ഉള്ളില്‍ ആത്മസമര്‍പ്പണ
മനോഭാവം ഏവര്ക്കുമാതൊരു മാതൃക
ഒരു നോക്ക് നിന്നെ നോക്കി അകലാത്തവരുണ്ടോ
നിത്യ നയിമിത്യമാം ജീവിത ചര്യയിലായി
നിന്നെ നോക്കി പരാതിപറയുന്നു എല്ലാവരും
നിന്‍ മിടിപ്പ് എന്നുള്ളിലുമറിയുന്നു ഹൃത്തില്‍
നീ യുഗ യുഗങ്ങള്‍ കഴിയുകിലും
നിന്റെ ഭാവരൂപങ്ങള്‍ എപ്പോഴും
മാറുകിലും നീ ഘടിക്കാരമായി
സമയത്തെ ഉറ്റുനോക്കി കഴിയുന്നു
***************************************************************************
http://minu-devapriya.blogspot.com/2011/07/blog-post_30.html?showComment=1312024536177#c7951624527287193985
ദേവ പ്രിയയുടെ കവിത വായിക്കവേ അറിയാതെ ഞാനും എഴുതി പോയി മുകളിലെ ലിങ്ക് നോക്കുക

Comments
സ്നേഹവും പ്രണയവും
ഇണക്കവും പിണക്കവും
തമ്മില്‍ത്തമ്മില്‍ ഒരു മാത്ര
പങ്കു വയ്ക്കാന്‍ നില്‍ക്കാതെ
ലോകത്തിനായി ജീവിതചക്രത്തില്‍
വട്ടംചുറ്റിയുഴന്നു താണ്ടുകയാണവര്‍...
ആ സൂചിമുനകള്‍.....
കവിയൂരിനു എഴുത്തിന്റെ നാള്‍ വഴികളിലേക്ക് ആശംസകള്‍.....
തീരെ സമയമില്ല സമയമില്ലന്നു......."
shari aanu ellaavarudeyum paraathi ithu thanne....nannaayittundu...congrats...