ഇന്നലെ നീ വിളിച്ചപ്പോള്‍
ഇന്നലെ നീ വിളിച്ചപ്പോള്‍ (മിനി കഥ )
ഞാന്‍ എന്റെ പിന്നിട്ട കഥകളോര്മ്മിപ്പിച്ചപ്പോള്
നീ ചുടിയ മുല്ല മലര്മാലയാകാന് കൊതിച്ചു
നിര്‍ന്നിമേഷനായ് വഴിയോരത്ത് കാത്തു നിന്നു
മനസ്സില്‍ പാടി ഞാനാ ഗാനമറിയാതെ ചിലപ്പോള്‍
ഉറക്കെ പാടിയത് ഇന്നുമോര്‍ക്കുന്നു
"ഒരു നുള്ളു കാക്ക പൂ കടംതരുമോ.. "എന്നു
ഗാന ഗന്ധര്‍വന്റെ ശബ്ദ സൗഭഗത്തിനൊപ്പം
മിന്നി മറയുമാ ഓര്‍മ്മകളിന്നും
മനസ്സില്‍ വാടാതെ സൂക്ഷിച്ചത്
ഇന്നലെ നിന്നോടു അകലത്തു നിന്നും
കാതില്‍ മോഴിയവേ അറിയാതെ
നീ നിന് അരികത്തുയുള്ള
കാണ്ണാടിയില്‍ വെള്ളി നൂല് വീണ
ചികുര ഭാരങ്ങളെ മാടിയോതുക്കിയില്ലേ
കറുപ്പാര്ന്നവകൊണ്ട് മറച്ചില്ലേ
എത്ര പെട്ടെന്ന് രണ്ടര പതിറ്റാണ്ടിനപ്പുറം
പോയി വന്നില്ലേ അങ്ങേ തലക്കലെ നിശബ്ദതയില്‍
ഞാനറിഞ്ഞു ഇതൊക്കെ ഓര്‍മ്മകളായി ഇരിക്കട്ടെ
വിളിച്ചു വിവരങ്ങള്‍ തിരക്കാമിനിയും
നമ്മള് തന് കിനാക്കലോക്കെ മണ്ണോടു ചേരട്ടെ ഇനിയും
ഞാന്‍ എന്റെ പിന്നിട്ട കഥകളോര്മ്മിപ്പിച്ചപ്പോള്
നീയറിയാതെ നിന് ദീര്‍ഘ നിശ്വാസത്തിലലിഞ്ഞു
അന്നു നിന് കേശാദി പാദങ്ങളൊക്കെ കണ്ടുനീ ചുടിയ മുല്ല മലര്മാലയാകാന് കൊതിച്ചു
നിര്‍ന്നിമേഷനായ് വഴിയോരത്ത് കാത്തു നിന്നു
മനസ്സില്‍ പാടി ഞാനാ ഗാനമറിയാതെ ചിലപ്പോള്‍
ഉറക്കെ പാടിയത് ഇന്നുമോര്‍ക്കുന്നു
"ഒരു നുള്ളു കാക്ക പൂ കടംതരുമോ.. "എന്നു
ഗാന ഗന്ധര്‍വന്റെ ശബ്ദ സൗഭഗത്തിനൊപ്പം
മിന്നി മറയുമാ ഓര്‍മ്മകളിന്നും
മനസ്സില്‍ വാടാതെ സൂക്ഷിച്ചത്
ഇന്നലെ നിന്നോടു അകലത്തു നിന്നും
കാതില്‍ മോഴിയവേ അറിയാതെ
നീ നിന് അരികത്തുയുള്ള
ചികുര ഭാരങ്ങളെ മാടിയോതുക്കിയില്ലേ
കറുപ്പാര്ന്നവകൊണ്ട് മറച്ചില്ലേ
എത്ര പെട്ടെന്ന് രണ്ടര പതിറ്റാണ്ടിനപ്പുറം
പോയി വന്നില്ലേ അങ്ങേ തലക്കലെ നിശബ്ദതയില്‍
ഞാനറിഞ്ഞു ഇതൊക്കെ ഓര്‍മ്മകളായി ഇരിക്കട്ടെ
വിളിച്ചു വിവരങ്ങള്‍ തിരക്കാമിനിയും
നമ്മള് തന് കിനാക്കലോക്കെ മണ്ണോടു ചേരട്ടെ ഇനിയും
ജീ ആർ കവിയൂർ
Comments