വായന

വായന




എത്രയോ മരങ്ങളുടെ



കടക്കല്‍ കോടാലി വീണ്


അറക്ക വാളിന്‍റെ പല്ലിനിരയായി


ചതച്ചു പരത്തി പേപ്പറാക്കി


കറുത്ത മഷി പുരട്ടി പുസ്തകങ്ങളാക്കി


ചന്തയില്‍ വക്കുമ്പോള്‍ കണ്ടു ഭ്രമിച്ചു


വാങ്ങി കുട്ടി അലമാരയിലും


തലയിണ ചുവട്ടിലും വച്ച്


പാപം ഏറ്റു വാങ്ങിക്കയാണ്


എന്റെ വായന


വനദേവതമാരേ വൃക്ഷ ദൈവങ്ങളെ


എന്നെ ശപിക്കല്ലേ

Comments

ദൃശ്യവായന വ്യാപകമായിട്ടും പേപ്പറിന്റെ ഉപയോഗം കുറയുന്നില്ല. എത്രയധികം വെള്ളവും മരവുമാണ് പാഴാകുന്നത്!!
ഇനി പ്ലാസ്റ്റിക്‌ പേപ്പര്‍ വന്നുകൂടായികയില്ല.
നല്ല ചിന്ത.... മരങ്ങൾ കേഴുന്നൂ
Anonymous said…
എനിക്കിഷ്ടപ്പെട്ടു.. ഞാനുമിങ്ങനെയാണ് തലയിണക്കീഴില്‍ പുസ്തകങ്ങള്‍ പെറ്റുപെരുകാന്‍ വെയ്ക്കും...[ മടി തന്നെ ]
പേപ്പറിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയില്ല അതുകൊണ്ട് ഭാവിയില്‍ എന്തെങ്കിലുമൊരു ഉപാധി കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിയട്ടെ എന്നു നമുക്ക്‌ പ്രത്യാശിക്കാം....
Lipi Ranju said…
ഈ ചിന്ത കൊള്ളാം മാഷേ, കവിതയും...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “