Posts

Showing posts from 2011

രാ - മായണം

Image
രാ - മായണം  പണ്ട് പണ്ട് മുത്തശ്ശി  പഠിപ്പിച്ചു തന്നു  ബാലന്‍ അയോദ്ധ്യ പുക്കു     ,  ആരണ്യം തന്നിലേറി  , കിഷ്കിന്ധാതിപനോ ടൊത്തു സുന്ദരമായി യുദ്ധംചെയ്യത്  , ഉത്തരമായി രാമായണം    ഇന്ന് മുത്തശ്ശിമാര്‍ തന്നത്താന്‍ പറഞ്ഞു  പഠിക്കുന്നു  ,അമ്മക്കിളി കുങ്കുമ പൂവുതേടി പുതിയ ഗീതങ്ങള്‍ കേട്ടു  ഡീ ലു  ഉറപ്പിച്ച് മലബാറും ജോസ്കോയും വിജയലക്ഷ്മിയിലുടെ  സ്വര്‍ണ്ണവും പട്ടും വാങ്ങുവാന്‍ മത്സരിക്കുന്നു  മഞ്ചും മാഗിയും തിന്നു കൊണ്ട്  കൊച്ചുമക്കള്‍ ടാബ്ലറ്റില്‍   രാമായണ യുദ്ധം കളിക്കുന്നു      

ഒരു പിറന്നാള്‍

Image
ഒരു പിറന്നാള്‍    എന്റെ ഹൃദയം പാടുന്നു ഒരു കിളിയെപോല്‍  കൂടുകുട്ടിയവകള്‍ ജലസ്ഥായിയായി  ഹൃദയം ഒരു ആപ്പള്‍ മരം പോലെ  ശിഖരങ്ങള്‍ വളഞ്ഞു കുമ്പി ഫലഭാരത്താല്‍   എന്റെ ഹൃദയം ഒരു മഴവില്‍ കൊടി പോലെ  നീന്തി തുടിക്കുന്നു   ശാന്ത സുന്ദരമായ  കടലല്ലോ ഹൃദയം സന്തോഷത്താല്‍ മിടിക്കുന്നു  എന്തെന്നാല്‍ പ്രണയം എന്‍കുടെയല്ലോ  പ്രാവുകളുടെയും മാതള നാരങ്ങകളുടെയും   ആയിരം കണ്ണുകള്‍ ഉള്ളൊരു പീലികളാല്‍  മയില്‍    പെടകളുടെ     ചിത്രങ്ങള്‍  കൊത്തിയൊരു    തിളങ്ങുന്ന വര്‍ണ്ണ പകർപ്പുകുതിര്‍ത്ത  ഉയര്‍ന്ന  പട്ടുവിരിച്ച  വേദികയിലേക്ക്  പിറന്നാള്‍ സമ്മാനമെന്നോണം ജീവിതത്തിലേക്ക് പ്രണയം  തിരികെ വന്നു വല്ലോ  ദൈവമേ നിനക്ക് സ്വസ്തി 

പുഴയുടെ തേങ്ങല്‍

Image
പുഴയുടെ തേങ്ങല്‍  അവര്‍ ഒക്കെ എന്നെ ഇഷ്ടപ്പെട്ടിരുന്നു  മലമുകളിലെ  പുഷ്പങ്ങള്‍  മരങ്ങളുടെ വേരുകള്‍  കൈ നീട്ടി പുല്‍കാന്‍ ആയും പുല്‍ക്കൊടികളും  ദാഹദ്രരാം  പക്ഷി മൃഗാദികളും സ്നേഹ പരിലാളനത്താല്‍ മിനുപ്പാര്‍ന്ന കല്ലുകളും   എല്ലാവരും കാതോര്‍ത്തു  ഒഴുക്കിന്റെ താളത്തെ   വേഗതയെ.  വിരിമാറിലുടെ പലരും നീന്തി തുടിച്ചു  ഇഷ്ടമേറെ തോന്നി പലപ്പോഴും  കരകളില്‍ കൊടികുത്തി അതിരുകള്‍ അറിയിച്ചു   ആറാട്ടിന് എത്തും ദൈവങ്ങളും  ജ്ഞാനസ്നാനം നടത്തുന്നവര്‍      അങ്ങിനെ ഒഴുകി ഞാന്‍ നഗരങ്ങളില്‍  എത്തിനില്‍ക്കുമ്പോള്‍ എന്റെ പരുശുദ്ധിയെ  കുറിച്ച് വളരെ പേര്‍ പാടി ആടി  എന്റെ നിറം   മാറലുകളെ കുറിച്ച്  ഘോരം ഘോരം  കണ്‌ഠക്ഷോഭം     നടത്തിയവര്‍   രാവേറെ ചെല്ലുമ്പോള്‍ എന്റെ തീരങ്ങളില്‍  ഞാന്‍ പോലും ലജ്ജിക്കും കാര്യങ്ങള്‍ നടത്തി  എന്നെ ഇല്ലാതാക്കി  ഒട്ടിയ കവിളുകളും വരണ്ട കണ്ണുകളും  മാത്രമാണ് ഇന്നെന്റെ   മുഖമുദ്ര 

ജാഗ്രത

Image
ജാഗ്രത   ഓര്‍മ്മകള്‍ പരിലസിക്കുമി മനസ്സില്‍ നിന്നും  ഒട്ടില്ലാതെ മായിച്ചിടുമിനിയെല്ലാമേ   കണ്ടറിയാം  കൊണ്ടാറിയാം,മനുഷ്യന്റെ ബുദ്ധിയിലുദിക്കുമി    കഴിവുകള്‍ തന്നെ മാറ്റി മറിക്കാന്‍ വയറസ്സുകള്‍   ഇനി കമ്പ്യൂട്ടറിലുടെ  എത്തിടും വൈകാതേ .

ഞാന്‍ എന്ന പ്രഹേളിക

Image
ഞാന്‍ എന്ന പ്രഹേളിക  ഞാന്‍ ഞാനാരെന്ന്  അറിയാന്‍ ഉള്ള വേഗ്രതയില്‍  ഞാന്‍ ആരെന്നു പറയുവാന്‍ ഒരുപക്ഷെ എന്നലാവുന്നില്ല  വലിയ കാലുകളും പരിച്ചേദിക്കപ്പെട്ട ചെവികളും   പരസ്‌പരാശ്രിതരല്ലാതായ  സാമൂഹ ബന്ധങ്ങളും  ബലഹീനനായും പാനീയങ്ങള്‍ക്കു അടിമപ്പെട്ടും ആകെ  നീലവസ്ത്ര  ധാരിയായി  ആരുമറിയാതെ  ഈ ലോകത്തെ കബളിപ്പിച്ചു ,എവിടെയും  ഉയര്ച്ചകളെ  താഴ്ത്താതെ എല്ലാവരാലും രക്ഷപെട്ടും ,പകലെന്നോ  മദ്ധ്യാന്നമെന്നോ സന്ധ്യയെന്നോ  രാവേന്നോ നോക്കാതെ  രണ്ടു നീലിമിയാര്‍ന്ന നയനസാഗര സീമകള്‍ക്കുമപ്പുറം  കാണുന്നു ഞാന്‍ എന്നെ ,സ്വയം സ്നേഹിക്കപ്പെട്ട്    മറ്റുള്ളവര്‍ എന്റെ ചിത്രങ്ങളില്‍ ആകൃഷ്ടരാകുകയോ  ഇല്ലയോ എന്ന ചിന്തകള്‍ക്കൊന്നുമേ വഴിഒരുക്കാതെ  ജീവിക്കണം ഈ കപടതയാര്‍ന്ന മുഖമുടിയുമായി  വരട്ടെ ഇനിയും അവസരങ്ങള്‍ ഉണ്ടെങ്കില്‍ ഒന്ന്  തിരുത്താന്‍ തുനിയാമെല്ലോ എന്ന ആത്മസുഖ ചിന്തയുമായി  ഞാന്‍ ഞാന്‍ ഞാന്‍ മാത്രം ഹ ഹ ഹ ഞാന്‍ ഞാന്‍ മാത്രം .

ജനഗണ മനക്കു ഇന്ന് നൂറു വയസ്സ്

Image
ജനഗണ മനക്കു ഇന്ന് നൂറു വയസ്സ്  ജനഗണ മനയിതില്‍ അതിനായകന് ജയഭേരി മുഴക്കി  ഇന്ന് നൂറു വയസ്സുതികയുന്ന  നേരത്തും നിത്യഹരിതമായ്    കാലത്തിനെ അതിജീവിക്കുന്നു  ടാഗോറിന്‍ വരികളിലുടെ  നമ്മുടെ ദേശീയ ഗാനം  *************************************************************  ജനഗണമന (അവലംബം വീകി  പീഡിയ)  ജനഗണമന   ഭാരതത്തിന്റെ  ദേശീയഗാനമാണ്‌.  സാഹിത്യത്തിന്‌   നോബൽ സമ്മാനിതനായ   ബംഗാളി   കവി   രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ  വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌. ചരിത്രം 1911, ഡിസംബർ 27 നു,‍  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ   കൽക്കത്താ  സമ്മേളനത്തിലായിരുന്നു ആദ്യമായി ടാഗോറിന്റെ കവിത ആലപിക്കപ്പെട്ടത്. തുടർന്ന് ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. 1947 -ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്‌ ശേഷം ഇന്ത്യൻ ഭരണഘടനാപ്രകാ...

കരയുകയാണോ മുത്തച്ചാ

Image
കരയുകയാണോ മുത്തച്ചാ     രാവിന്‍റെ മാനത്തു മിന്നിതിളങ്ങുന്ന  സ്നേഹത്തിന്‍ കുസുമങ്ങളെ  താരങ്ങളെ   രഗാര്‍ദ്രമാം     മനസ്സി ലിന്നോര്‍മ്മകള്‍    ഉണര്‍ത്തുന്നു ,പിച്ചവച്ചോരെന്നെ      മാമുട്ടി താരാട്ട് പാടിയുറക്കി  ഈണത്തിലമ്മ  ചുണ്ടാണി വിരലാല്‍ കാട്ടിമാനത്തെ  അമ്പിളിയും താരങ്ങളെ കുറിച്ചെത്ര     കഥകള്‍ പറഞ്ഞുതന്നു ,ഇച്ഛിക്കുന്ന തൊ ക്കെയും   അച്ഛന്‍ തന്നങ്ങു    കൊണ്ടു പോയി തോളത്തിരുത്തി ഉത്സവകഴ്ച്ചകളിന്നുമെന്‍ മക്കള്‍ക്ക്‌ കാട്ടുവാനാകുന്നില്ലല്ലോ    പൈപാലു കറന്നു കാച്ചി കുറുക്കിതന്നമ്മ മോദമോടെ   പള്ളി കുടത്തിലയക്കുമാനാളുകള്‍ ,എറിഞ്ഞു വിഴ്ത്തും  പുളിയും മാങ്ങയും കശുമാങ്ങയും തട്ടി പറിച്ചുതിന്നു  തല്ലുകുടി ഉടുപ്പിന്‍ കുടുക്കുകള്‍ പൊട്ടിച്ചു വന്നുനില്‍ക്കും മുന്‍പേ കൈകളില്‍ വടിയുമായി പരാതി കേട്ട് ചുമന്ന കണ്ണുമായി  നില്‍ക്കുമച്ചനെ കാണാതെ അമ്മ ഒളിപ്പിക്കും  വടക്കിനിയിലെ പത്തായ പുരയിലായി  വാഴപ്പഴം പഴുത്തു തുങ്ങി കിടക്കുന്നതു...

ഇന്ന് വര്‍ഷം ഏഴു തികഞ്ഞു

Image
ഇന്ന് വര്‍ഷം ഏഴു തികഞ്ഞു       എഴുസാഗരങ്ങളും പിണങ്ങിപിരിഞ്ഞു ഇരമ്പിയാര്‍ത്തു ചിരിച്ചു  കരയോടു  പ്രതികാരം തീത്ത വേളകളിന്നും  ഭീതിയോടെ  ഓര്‍ക്കുന്നു നാം ,അതോ മറവിയുടെ ചുഴിയിലേക്ക് കാലം നല്‍കിയ മുറിവികള്‍ കരിഞ്ഞത് അറിയാതെയോ  ഇന്നേക്ക് ഏഴു വര്ഷം തികയുന്നല്ലോ ആ രാക്ഷസ തിരകള്‍  നക്കിയെടുത്ത പ്രകൃതിയുടെ വികൃതി      ഒരുപാടു  കുടുംബങ്ങള്‍ ഇന്നും ഒരു ദുസ്വപ്നം പോലെ  സുനാമിയെ ഭയക്കുന്നു ,ഒപ്പം സ്മരിക്കുന്നു അമൃത  കുടിരങ്ങളില്‍ തല ചായിക്കുന്നിന്നവര്‍.

ഇന്നോ നാളയോയെന്നറിയാതേ

Image
എത്രയോ ടങ്കന്‍ ശബ്ദങ്ങള്‍ക്ക്‌  കാതോര്‍ത്ത് പല പ്രണയങ്ങള്‍ക്കും  എത്രയോ  ജീവിത  കസറത്തുകള്‍ക്ക്        അങ്ങിനെ  നീളുന്ന നിരകള്‍ക്കായി  വിരലാല്‍ അമര്‍ന്നു കറുപ്പ് അക്ഷരങ്ങള്‍    വിരഹാദ്രമായിന്നു  പൊടി പിടിച്ചു മച്ചിന്‍ മുകളിലെ ഇരുളില്‍ തേങ്ങുന്നു  മൌന വേദന അറിയാതെ മുന്നേറുന്നു  ഇന്നും ഐ എഫ് ഡി എഫ് മായി  കമ്പുട്ടറിന്റെ  മടിയില്‍  തലചായച്ചുറങ്ങുന്നു ഇനിയെത്രനാള്‍ പുറം തള്ളലുകളുടെ ഭീഷണിക്കുമുന്നില്‍  ഇന്നോ നാളയോയെന്നറിയാതേ

കണ്ണിലൂറും..... പ്രണയം

Image
കണ്ണിലൂറും.....   പ്രണയം      ഇന്നലെ പെയ്ത മഴയില്‍ കണ്ടു മുട്ടി അവളെ   കണ്ണുകളിലെ  തുള്ളിനീരുകള്‍ പല കഥകളും കൈമാറി മഴതുള്ളികളടോപ്പം        കണ്ണുകളിലെ ആഗ്രഹങ്ങള്‍ എന്തെന്നു പറയേണ്ടു  മനസ്സും ശരീരവും  പ്രണയാതുരമായി മാറിയോ   നിഷ്കളങ്കമാം തലോടലുകള്‍ പോലെ തോന്നി  നിരുപമ സ്നേഹത്തിന്‍  നോട്ടമത്രയും  ചിമ്മിയടഞ്ഞൊരു  പീലികള്‍  നര്‍ത്തനമാടിയോ  മനസ്സില്‍ മയില്‍ പേട  നര്‍ത്തനം പോല്‍   നിന്‍ മൗനം വാചാലമാക്കി എന്‍ വരികള്‍  താളം പിടിച്ചാറാടിച്ചു      ശ്രുതി മധുര ഗാനം  പോലെ        എത്ര പറഞ്ഞാലും തീരില്ല ആ നോട്ടത്തിന്‍  നൊമ്പരമുണര്‍ത്തുന്നു   ഇന്നും ഒന്നുമിണ്ടുവാനായില്ലല്ലോ  തുള്ളികളാല്‍ പെയ്യട്ടെ ഇനിയും പ്രണയത്തിന്‍ മഴ  ഇനിയും കണ്ടുമുട്ടുമല്ലോ ഓര്‍മ്മകള്‍ ഇതുപോല്‍ 

ഉദിക്കുന്നതും കാത്ത്

Image
ഉദിക്കുന്നതും  കാത്ത്  എല്ലിനെ മരവിക്കും തണിപ്പിനെ വകവെക്കാതെ  പാതിരാ കുറുബാന കൊള്ളുമ്പോള്‍  ഈ ആപ്പം തിരു ദേഹവും ഈ വീഞ്ഞ് രക്തവുമെന്നു തിരു ബെലിയുടെ മന്ത്രങ്ങള്‍ മുഴങ്ങുമ്പോഴും  മനസ്സ് അപ്പോഴും ഓഹരി വിപണിയുടെ സൂചിക ഉയരുമോ എന്ന വിഭ്രാന്തിയുടെ പിരിമുറുക്കത്തിന്‍  ഇടയില്‍ അവസാന വാക്കുകള്‍ക്കൊപ്പം ഉണര്‍ന്നു "ആമേന്‍ " തിരു പിറവി ആശംസകള്‍ നേരുന്ന ബന്ധു  മിത്രാദികള്‍  ഇടയില്‍ കണ്ണുകള്‍ അപ്പോഴും പരുതുണ്ടായിരുന്നു അടുത്ത ദിവസത്തെ ഉദിക്കാനിരിക്കും സെന്‍സെക്സ്ന്റെ  നക്ഷത്ര തിളക്കങ്ങള്‍ക്കായി 

മൂല്യ ചുതി

Image
മൂല്യ ചുതി  മിന്നിത്തിളങ്ങുമാ ആകാശമച്ചിലേക്കു  മിഴി നട്ടുയറിയാതെ   ഓര്‍ത്തുപോയി  മഴ മാറി വെയിലു പുഞ്ചിരിതൂകുമാ  മലയാഴമയുടെ മടി തട്ടിലായ്  ഉഴുതു മറിച്ചങ്ങുപ്പെട്ടന്നു വളര്‍ന്നോരു ഉയിരാര്‍ന്ന പാടത്തിന്‍ ഓരത്തെ മാവിലെ  ഉഞ്ഞാലിലാടി കൊതി തീരുമുന്‍പേ      ഉറക്കുപാട്ടു കേട്ടു സ്വപ്നത്തിലെന്നോളം  ഓടിയകന്നങ്ങു    പോയൊരെന്‍  ബാല്യമേ  ഒട്ടല്ല കൗതുകമാര്‍ന്നൊരു ഏറെ നാള്‍  ഓമനിച്ചങ്ങു വളര്‍ത്തിയോരെന്‍ ഉറ്റ തോഴനാം  ഒട്ടുമാവിന്നു നേരെ കോടാലി കൈകള്‍ വീഴുന്നുവോ     ഇല്ല സഹിക്കില്ല ഞാനിന്നു കാണ്‍മൂ  ഇഷ്ടത്തിനിഷ്ടിക കളങ്ങളും മണലും വാരിയങ്ങു  ഇമ വെട്ടാ ദൂരം ഒഴുകിയൊരു പുഴ- യിന്നു പുഴു പോലെ യായല്ലോ കഷ്‌ടം ഹാലിളകിയങ്ങു    ഹര്‍ത്താലാഘോഷമാക്കി  ഹാലികര്‍ തന്‍ തലമുറയിന്നു അഹന്തയേറി  ഹാവൂ കഷ്ടമിതു പറയാതെ വയ്യ  ഹനിക്കുന്നു വഞ്ചി നാടിന്റെ പേരത്രയും മതിലുകലേറെ നിറഞ്ഞൊരു  മുറ്റങ്ങളില്ലാത്ത വീടുകളില്‍ നിന്നും  മുറവിളിയല്ലാതെയില്ല കേള്‍ക്കില്ലയിന്നു   ...