കടലേഴും താണ്ടി ............ ലളിത ഗാനം

കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

കരയുന്ന മനസ്സിന്‍റെ
കണ്ണിണ നിറയുമ്പോള്‍
കളിയായി പോലും
കവി ഹൃദയത്തെ
കടലാസ്സു പോലെകിറികളയരുതേ

കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

കദബങ്ങള്‍ കൊഴിയുകിലും
കാലങ്ങള്‍ കഴിയുകിലും
കരകാണാ തീരങ്ങള്‍ തെടുകിലും
കരവലയത്തിലോത്തുക്കുന്നു കാലം
എല്ലാം കരവലയത്തിലോത്തുക്കുന്നു കാലം

കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

കാണാ കാഴ്ചകള്‍ തെടിയകലുകിലും
കാമ്യമായതിനെ അറിയാതെ
കണ്ണടച്ചു കാണാതെ
കുരിരുട്ടില്‍ അലയുന്നു നാമെല്ലാം

കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

കണ്‍കണ്ട ദൈവങ്ങളെല്ലാം

കാണിച്ചു തരുന്നത് മിഥ്യയല്ല
കാണുന്ന തെല്ലാം സത്യമെന്നു കരുതുകില്‍
കരകയറാം കദനത്തില്‍നിന്നും


കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “