ശപിക്കപ്പെട്ടത്........?

നിന്‍റെ നഖക്ഷതമേറ്റു
നോവുന്നു മേനിയാകെ
നിന്‍റെ കണ്ഠക്ഷോഭങ്ങളും
മറുപുറശബ്ദങ്ങളും
കേട്ടു തളരുന്നതും
നിന്‍റെ ചുംബനങ്ങളും
ചുടു നിശ്വാസങ്ങളും
ഏറ്റെൻ മുഖം
ചെമക്കുമ്പോള്‍
നിന്റെ രഹസ്യ മന്ത്രങ്ങള്‍
നെഞ്ചിലേറ്റി നടക്കുമ്പോള്‍
എനിക്കു വിശപ്പും
ദാഹവും അധികരിച്ചു
കരയുമ്പോള്‍
അറിയാതെ പരിധിക്കുപുറത്താകുമ്പോള്‍
നീ എന്നെ ശപിക്കുന്നു ഈ
നാശം മൊബയില്‍ ഫോണെന്ന്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “