എന്നെ നിങ്ങള്‍ അറിയും

എന്നെ നിങ്ങള്‍ അറിയും
തല മുറകളായി അപ്പുപ്പനും
അച്ഛനും പിന്നെ ഞാനും
പരപരാ വെളുപ്പിനെ ദാദറില്‍ കാത്തിരുന്നു
പിന്നെ പരക്കം പാച്ചിലാണ് സൈക്കിളിലും , ട്രിയിനിലുംമായി
മട്ടുങ്ക ,സയന്‍ ,കുര്‍ള ,ഗാട്ട്ഘോപ്പാര്‍ ,വിക്രോളി , ബാണ്ടുപ്പ്
മുലുണ്ട് ,താനെ എല്ലാം കറങ്ങി തനിയെ
വിട്ടിലെത്തുമ്പോള്‍ ക്ഷീണിച്ചു അവശനാകുന്നു
മാസാവസാനം കൈയ്യില്‍ വരുന്നത്
കൊടുത്തും തിര്‍ത്തും വരുമ്പോള്‍
കടം വീണ്ടും പല്ലിളിച്ചു ചിരിക്കുന്നു
എന്‍റെ സങ്കടം ആരുണ്ടുയറിയാന്‍
സമയവുംഎണ്ണവും മേല്‍വിലാസവും തെറ്റാതെ
എല്ലാവരെയും തീറ്റി പൊട്ടുന്ന
അക്ഷരാഭ്യാസമില്ലാത്തയെനിക്കു
ഗിന്നസ് ബുക്കില്‍ ഇടം നല്‍കിയും
അയി ബി എംമിലും ഹാര്‍വാര്‍ഡിലും
എന്നെ കുറിച്ച് കുലംകഷമായി പഠനമാക്കിയും
ഓമനപേരാല്‍ വിളിക്കുന്നു
നിങ്ങള്‍ "ഡബ്ബാവാല " എന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “