Posts

Showing posts from November, 2009

തൊഴില്‍ ദാനം സമകാലിന ..കവിത.. ജീ ആര്‍ കവിയൂര്‍

Image
തൊഴില്‍ ദാനത്തിനായ് പോയോരവര്‍ക്കു തോഴി ദാനമായി കിട്ടിയത് കാണാതിരിക്കവയ്യ തൊഴില്‍ ലാളനമായി നടകുന്നവര്‍ മാത്രമായി തുണയായി വന്നിതു കാരുണ്യമായ് തരുണിയെന്നു കരുതി അരുതാത്തത് ചെയ്യുവാന്‍ തരുമ്പും മനുഷ്യത്തമില്ലാത്തവര്‍ നമ്മള്‍ തന്‍ തുഞ്ചന്റെ നാട്ടിലും തുമ്പ പൂവിരിയുന്ന മണ്ണിലും കാരമുള്ളായി മരുവുന്നുയെന്നു തുറന്നു പറയാതെ ഇരിക്കവയ്യ ================================================================== പത്രാവലംബം മാതൃഭൂമി ദിനപത്രം 28 /11 /2009പ്രതികരികുക പദിതരാം പുത്രികള്‍ അമ്മകള്‍ ഇവര്‍ നമ്മുടെ നാടിന്‍ ഓജസ്സാര്‍ന്നിവര്‍

മടങ്ങുക കവിത ജീ ആര്‍ കവിയൂര്‍

മടങ്ങുക ഈ ദുര്മേദസ്സ് ഏറും നടുക്കങ്ങലേറുമി നഗരങ്ങളില്‍നിന്ന്‍ നരകങ്ങലായ് മാറുന്നു ഉരഗങ്ങളേക്കാളേറുന്നു കൊടിയ വിഷമേറും മനുഷൃര്‍ കാട്ടി കുട്ടുന്ന വിക്രിയകലേറുന്നു കള്ള കാള കുറ്റങ്ങളെ മേരുക്കി കലപ്പയില്‍ തളച്ചു വിയര്‍പ്പിറ്റിക്കുക മടങ്ങുക ഗ്രാമങ്ങളിലേക്ക് മടങ്ങുക കൊമ്പുകലേഴും വിശപ്പിന്‍ വിളികളെ വിളയിക്കുക പോന്ന് ഉയരട്ടെ ഉണരട്ടെ ഉയരാത്ത രേഖകള്‍ വീണ്ടും ഭീതി നിറഞ്ഞ പട്ടണത്തില്‍ പട്ടട യെറുന്നു ദിനങ്ങളായ് വിവരമറിഞ്ഞ് വിളിക്കുന്ന സുഹുര്‍ത്തെ നിങ്ങക്ക് ഒക്കെ നന്ദിയേറെയുണ്ട് അന്വേഷണങ്ങള്‍ക്കായ് എന്‍ നഗരം നിന്നു കത്തുമ്പോള്‍ അല്‍പ്പം സ്നേഹത്താലിറ്റ് വിഴും ദാഹജലം കണക്കെ തവ ശബ്ദവീചികളാല്‍ =================================================================== കവിത ഏഴുതുവാന്‍ ഉണ്ടായ സാഹചര്യം 26/11/2008 ബാംഗ്ലൂരില്‍ നിന്നും ഒരു കവി സുഹുര്‍ത്തു ഫോണിലുടെ (രെന്ജിത്ത് നമ്പിയാര്‍ ) വിവരങ്ങള്‍ ആരാഞ്ഞു കഴിഞ്ഞപ്പോള്‍ ഉരുത്തിരിഞ്ഞത്

ദിനതന്തിയും മാതൃഭുമിയും സമകാലിക കവിത ജീ ആര്‍ കവിയൂര്‍

തമിഴകത്തെ പത്രം ഉല്‍ഘോഷിച്ചു ആസാമിലെ സ്പോടനത്തില്‍ എഴു മരണവും അതിലും വലിയതലക്കെട്ടിലും ചിത്രവുമായി ശില്‍പ്പാ ഷെട്ടിയുടെ വിവാഹ ആഘോഷങ്ങള്‍ എന്നാല്‍ മലയാള പത്രം ഉറക്കെ പറഞ്ഞു മുന്‍ താളില്‍ ആസ്സാമിന്‍ ദുഖവും പിന്നെ ഓഹരി കുംബകോണവും കൊലകേസ്സും സ്വര്‍ണ്ണ ത്തിന്‍ വിലയുടെ കുതിപ്പും ഭീകര പ്രവര്‍ത്തനവും പിടിച്ചു പറിയും കെട്ടിയിട്ടിട്ടു ആഭരണവും വാഹനകവര്‍ച്ചയും കേന്ദ്ര വിഹിതം കിട്ടുന്നില്ലയെന്നു പതിവു പോലെ മുഖ്യന്‍റെ പരാതിയും പുട്ടപര്‍ത്തിയിലെ ദൈവത്തിന്റെ പിറന്നാളും തമിഴ് പത്രത്തിനെക്കാള്‍ രണ്ടു രൂപ അധികം വാങ്ങിയ മലയാള പത്രം തരക്കേടില്ല എന്ന് ജീ ആറിന്‍ മതം നിങ്ങളേന്തു പറയുന്നു ?..! ============================================================ പത്രാവലംബം ദിനതന്തിയും മാതൃഭുമിയും 23/11/2009

ഉണര്‍ത്തു പാട്ട് കവിത ജീ ആര്‍ കവിയൂര്‍

ഒരു ഉണര്‍ത്തു പാട്ടിന്‍റെ താളത്തില്‍ ഒതുക്കുകളിറങ്ങി പതുക്കെ ഒഴുകുന്നു ജീവിത പുഴതന്‍ തീരത്ത് ഒടുങ്ങുന്നു പകലുകള്‍ രാത്രികള്‍ പിന്നെ ഓണവും വിഷുവും ഋതുക്കലോടോപ്പം ഒടുങ്ങാത്ത ഓരത്ത് അടുക്കാത്ത ഒത്തു നോക്കുകില്‍ കഷ്ട നഷ്ട കണക്കുകള്‍ ഓര്‍ക്കുകില്‍ കൊണ്ടുവന്നതുമില്ല ഒന്നുമേ തിരികെ കൊണ്ടു പോകുകയുമില്ല ഓടിപാഞ്ഞു നടക്കുന്നു ഉള്ളിലുള്ളതിനെ ഒട്ടുമെയറിയാതെ ഒരു ഉണര്‍ത്തു പാട്ടിന്‍റെ താളത്തിലായ്

ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ ...കവിത ജീ ആര്‍ കവിയൂര്‍

ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ എന്‍റെ ചിന്തകള്‍ക്ക് കുട്ടിനായ് ചിലന്തിവലയും ചിലന്തിയും പിന്നെ ചെറുകെയരിച്ച് കയറും ചിതലുമുണ്ടല്ലോ ഇടക്ക് ഇടക്ക് ചൊല്ലിതരുവാന്‍ മച്ചിന്‍ മുകളിലെ പല്ലിയുമുണ്ടല്ലോ മൂകമാം രാത്രിയുടെ സ്മൃതി പകരാന്‍ മൂകമാം രാത്രിയുടെ സ്മൃതി പകരാന്‍ ചിവിടിന്റെ സംഗതിയുമുണ്ടല്ലോ പോരെങ്ങില്‍ തട്ടിന്‍ പുറത്ത് പായും പുലി പോലെയുള്ള എലിയുമുണ്ടല്ലോ തിരിഞ്ഞ ഒന്ന്‍ കിടന്നാല്‍ താരാട്ട് പാടും നാല്‍ക്കാലിയാം- -കട്ടിലുമുണ്ടല്ലോ നാട്ട്യ ശാസ്ത്രം പഠിപ്പിക്കാന്‍ മൂട്ടയുമുണ്ടല്ലോ നേരം വെളുപ്പിക്കാന്‍ വെള്ള കടലാസ്സുമതില്‍ കറുത്ത മഷി തുപ്പും ചുണ്ടുകുര്‍ത്ത തുലികയുമുണ്ടല്ലോ പിന്നെ ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ ?.....!

നീലക്കുരുവി ......ഗാനം ജീ ആര്‍ കവിയൂര്‍

നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ് നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ് പാറി നടക്കും പാച്ചിലിലെന്നും പാര്‍വണേന്ദു സഖിയാണോ കളമോഴിയാളെ പാടാറുണ്ടോ കാര്‍മുകില്‍ വര്‍ണ്ണനുടെ പാട്ടുകളൊക്കെ വരമോഴിയാലോ വാമോഴിയലോ വാണീമണീ നീയാണോ നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ് നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ് മാമലമുകളിലെ മാരിവില്ലിന്റെ മലയാളത്തിന്‍ മകളാണോ നാണമിതെന്തേ നാലയലത്തു വരാത്തു നാരായണനുടെ നാമങ്ങള്‍ പാടി പാറി നടക്കണോ മൊഞ്ചും മൊഴിയും ഏതാണെങ്കിലും മഞ്ചിമയാര്‍ന്ന്‍ നിന്നുടെ കുട് എവിടാണ് നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ് നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ് മംഗല്യത്തിനു മാലകൊരുക്കാന്‍ മനസ്സിലിമ്മിണികുടാമോ വായാടി വാടിയതെന്തേ നിന്‍ മുഖമാകെ വരികയില്ല എങ്കിലും വാനില്‍ പാറി നടന്നുടെ ആടി പാടി നടക്കും നിന്നുടെ ആരാമത്തിന്‍ കുടെവിടാണ് നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ് നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ്

പിന്മുറക്കാര്‍ അറിവതിനു ............കവിത ജീ ആര്‍ കവിയൂര്‍

പുനെല്ലിന്‍ മണം പകരുംപുഞ്ച വയലേലകളിന്ന്‍യെവിടെപൂമണം പകര്‍ന്നു നില്‍ക്കുംപുല്ലരിക്കും കാറ്റിന്ന്‍യെവിടെപങ്കു പറ്റി കൊത്തിപ്പെറുക്കാനെത്തുംപറവകളൊക്കെയിന്ന്‍യെവിടെപദമളക്കും വായ്‌ത്താരികളുംപറ നിറച്ച്‌യെറ്റുന്ന അറകളിന്ന്‍യെവിടെപിറന്നാളിനു പുത്തന്ടുത്തുപാച്ചോറുണ്ട് പാറി നടക്കുമാ കാലമിന്ന്‍യെവിടെപുഴുങ്ങി കുത്തിപാറ്റിയെടുത്ത്പിഞ്ചു പൈതലിന്‍ ചോറുണ് സദ്യ മുതല്‍പുട മുറി കല്ല്യാണ പഠച്ചോരടിയന്തിരങ്ങളെപുണര്‍ന്നു നുകരും നിറ പുത്തരി ആഘോഷങ്ങളെവിടെപൂമുഖ പടിയില്‍ ത്തുങ്ങി നില്‍ക്കുംപതിരില്ലാ കതിര്‍ നെല്ലിന്‍ കറ്റ കെട്ടുകളിന്ന്‍യെവിടെപുലര്‍ത്താമിനിയും ഉണരൂ ഉറക്കത്തില്‍നിന്നുംപിന്‍ മുറക്കാര്‍ക്കന്യമായ ഈ വിധ-പൊന്‍നെല്ല് വിളയുമാ വയല്‍ സംസ്ക്കാരമിന്ന്‍യെവിടെ

ചരിത്ര മുറങ്ങുമെന്‍ ഭാരത്തില്‍ കവിത ജീ ആര്‍ കവിയൂര്‍

ചരിത്ര പുരുഷന്മാരിരുവരും ചേര്‍ന്നു കടന്നു നടന്നു പോകവേ ചൂണ്ടിക്കാട്ടി കൊടുത്തിതു ചെറുവിരലും അനിവിരലും പെരുവിരലും ചേര്‍ന്നു നില്‍ക്കുന്നു മൂര്ത്തിത്രയങ്ങളായ് ചുണ്ടി നില്‍ക്കുന്നു തള്ള വിരലിന്‍ ബലത്തിനാല്‍ ചുണ്ടാണി വിരലേകത്വത്തിന്‍ നാനാത്വതത്തെ ചിന്‍ മുദ്രാങ്കിത രഹസ്യമിതു ചട്ടമ്പി തിരുവടികള്‍ അരുളിയപ്പോള്‍ ചിത്ത ഭ്രാമില്ലത്ത വരുമുണ്ടെന്നു ചെട്ടയെരുമി നാട്ടിലെന്നു ചെതനയേറുമാമഹാത്മാവ് പിന്നെയങ്ങ് ചിക്കഗോയേയും കീഴ്പ്പെടുത്തി ചിക്ക് ന്നു കടന്നകന്നു ചക്രവാളങ്ങള്‍ക്കു മപ്പുറത്തെങ്കിലും ചിരം വാഴുന്നു ചിരം ജിവിയായ് ചമയമാര്‍ന്ന യേറെപ്പേരുണ്ടിനിയും ചമ്രവട്ടത്തു ഖോന്റുവരുവതിനായി ചെത്തരുത് കുടിക്കരുത് -- ഒരുജാതി ഒരുമതം ഒരു ദൈവം മനുഷൃന് യെന്നു ചൊല്ലി തന്നൊരു നാരായണഗുരു ദേവനും ചങ്ങനാശേരിക്കു തിലകക്കുറിചാര്ത്തിയും ചുമതലയെറ്റിയകന്നു ഇതു അഖണ്ഡ നായര്‍ സമജത്തിന്‍ ചിന്മയനാം ഭാരതകേസരി തന്‍ ഓര്‍മ്മക്കുമുന്നില്‍ ചമതവിരിച്ചു ചമ്രം പടഞ്ഞിരുന്നു ചിന്തിക്കുകിലിനിയും ഏറെ ഋഷികളവതരിക്കുമിനിയും ചുതി വരുമ്പോഴായ് ചരിത്രമുറങ്ങുമെന്‍ ഭാരത്തില്‍

അറിയാതെ കവിത ജീ ആര്‍ കവിയൂര്‍

ഞെട്ടറ്റു വീണോരുരിലകണക്കെ തട്ടി തവരും ജലം കണം കണക്കെ തെന്നിയകളും കാര്മേഘശകലം കണക്കെ എളേളാളമുളളഞാനും ഞാനും ഈ മണ്ണില്‍ ഇഴയും ഞാഞ്ഞുലും മാനത്ത് പറക്കുന്ന പറവയും കിണറ്റില്‍ കഴിയും തവളയും ഇരുട്ടില്‍ അലയും ക്കൂമനും ഞാനാണ് കേമനെന്ന് വിചാരിച്ചു മായയാര്‍ന്ന മുഢ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നു വേദ്യമായതിനെ അറിയാതെ

ഭാരതാബതന്‍ ദുരിതം കവിത .... കവിത ജീ ആര്‍ കവിയൂര്‍

വെട്ടിയ മരവും വറ്റിയ കുളവും ഒട്ടിയ വയറും പൊട്ടിയ കലവും പുകയാര്‍ന്ന മാനവും പുകയുന്ന മനവും ഉണരുന്ന ഉണര്‍വും ഉയരാത്ത രേഖയും ഉയിരിന്നു വിലപറയും അധമന്മാര്‍ പാര്ത്തിരിക്കുന്നു ധനധര്‍മ്മ മാനവ മുല്യങ്ങളോക്കയും അപഹരിചിടുവാന്‍ഇതാണ് ഇന്നു- - യെന്‍ അമ്മതന്‍ ദരിദ്ര ദുഃഖം