ജീവിത അദ്ധ്യായം ..!!



പുത്തനങ്ങാടി കുരിശുപള്ളിക്കടുത്തു  നന്മമര തണലിലായ്
പരത്തിയൊട്ടുമേ പറയുവാനാവില്ലോ കാര്യങ്ങളൊക്കെ 
മുരുത്തു കാലിന്റെ ഒന്ന് ഇടിച്ചുവല്ലോ പതുക്കെ
കരുത്തു കുറയുന്നത് പോലെ പാളം കടക്കുവോളം
പരുവത്തിനു അറിഞ്ഞിനി നടത്തമൊക്കെ ആവാം
നേട്ടത്തിനായി ഇനി ഒടുക വയ്യാ എന്നു മനസ്സു .
കോട്ടങ്ങളേറെ തിരിഞ്ഞൊന്നു നോക്കുകിലായ്
നാട്ടോട്ടങ്ങള്‍ ജീവിതമെന്നൊരു വ്യാപനങ്ങള്‍ക്കായ്
നടുവൊന്നു നിവൃത്താമെന്നു കരുതുമ്പോളങ്ങ്
ഉറക്കമെന്നത് കൈവിട്ടു പോകുന്നു പട്ടം കണക്കെ
സ്വപ്നങ്ങള്‍ മരീചികയായ് മാരീച മാന്‍ പേടയായ്
ലക്ഷ്മണ രേഖകടന്നു സീതാഹരണം നടത്തുന്നുവല്ലോ
മായാമയമാര്‍ന്ന ചിന്തകള്‍ ബലാബലം തീര്‍ക്കുന്നു
തൂലിക തുമ്പിനു തേയിമാനം വന്നു പോകുന്നുവോ
തികട്ടിവരും വാക്കുകള്‍ കുരിശു യുദ്ധം നടത്തുന്നു
സമാന്തരങ്ങളിലേറി ലംബമായ് നിത്യം മുന്നേറുന്നു
അക്ഷര നഗരി നിത്യം പോയ്‌ വന്നു അക്ഷമാനായ്
കവിതകള്‍ക്കു വിതതേടുന്നു നിത്യം കവിയൂരിലായ് ..!!

ജീ ആര്‍ കവിയൂര്‍
09 .03 .2018

Comments

Dr Gokulan B G said…
ജീവിത വളർച്ച മുരടിച്ച ഞാൻ എഴുതി വളരുന്നു .... അതിന് പതനം ഇല്ലല്ലോ .....ഉയരുക വാനോളം വളരുക വാനിനുമപ്പുറം !!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “