വിരഹമുരളിക കേണു ..!!
വിരഹമുരളിക കേണു ..!!
ഗ്രീഷ്‌മ വസന്തം മിഴി ചിമ്മിയുണർന്നു
ഗ്രാമവഴികളിൽ മൗനമുടഞ്ഞു കാറ്റുവീശി
ഗഗനം ചുവന്നു യാമിനിയകന്നു മെല്ലെ
ഗോരോചനം ചിതറിയ ചെമ്മൺ പാത
ഗമകങ്ങളാൽ ശോകം തീർത്തു മുരളികയകലെ
ഗമനമറിയിക്കും മോഹമുണർത്തും പദചലനം
ഗന്ധം പരന്നു പ്രിയനവനുടെ സാമീപ്യം സന്തോഷം
ഗ്രീഷ്മേ നീ ഉറക്കം നടിക്കുകയോ കൺ പോളക്കളിൽ
യാമങ്ങളൊക്കെയകന്നു കനവുകൾ മിന്നി മറഞ്ഞു
യമം പറന്നു ഉയർന്നു വരവറിയിച്ചവനുടെ
യദുകുല നാഥനവനുടെ തോഴനാണോ അവനങ്ങു
യമുനയും കടന്നു നടന്നു വരുന്നുണ്ടേ നിന്നരികെ ..!!
കണ്ടു കവർന്നെടുത്തു കവിയാ വിരഹം
കാമിനിയവളുടെ കണ്ണുകളിൽ നിന്നും
കാലം ചുണ്ടുകളിലുടെ ഏറ്റു പാടി
കദനം മദനം ചപലം ലളിതം സുന്ദരം ..!!
ജീ ആര്‍ കവിയുര്‍
27.3,2018
പ്രാതാല്‍ നാലുമണി സമയം
picture :RADHA WITH KRISHNA FLUTE II BY RAKHI BAID
ഗ്രീഷ്‌മ വസന്തം മിഴി ചിമ്മിയുണർന്നു
ഗ്രാമവഴികളിൽ മൗനമുടഞ്ഞു കാറ്റുവീശി
ഗഗനം ചുവന്നു യാമിനിയകന്നു മെല്ലെ
ഗോരോചനം ചിതറിയ ചെമ്മൺ പാത
ഗമകങ്ങളാൽ ശോകം തീർത്തു മുരളികയകലെ
ഗമനമറിയിക്കും മോഹമുണർത്തും പദചലനം
ഗന്ധം പരന്നു പ്രിയനവനുടെ സാമീപ്യം സന്തോഷം
ഗ്രീഷ്മേ നീ ഉറക്കം നടിക്കുകയോ കൺ പോളക്കളിൽ
യാമങ്ങളൊക്കെയകന്നു കനവുകൾ മിന്നി മറഞ്ഞു
യമം പറന്നു ഉയർന്നു വരവറിയിച്ചവനുടെ
യദുകുല നാഥനവനുടെ തോഴനാണോ അവനങ്ങു
യമുനയും കടന്നു നടന്നു വരുന്നുണ്ടേ നിന്നരികെ ..!!
കണ്ടു കവർന്നെടുത്തു കവിയാ വിരഹം
കാമിനിയവളുടെ കണ്ണുകളിൽ നിന്നും
കാലം ചുണ്ടുകളിലുടെ ഏറ്റു പാടി
കദനം മദനം ചപലം ലളിതം സുന്ദരം ..!!
ജീ ആര്‍ കവിയുര്‍
27.3,2018
പ്രാതാല്‍ നാലുമണി സമയം
picture :RADHA WITH KRISHNA FLUTE II BY RAKHI BAID
Comments