നിൻ പദചലനം
നിൻ പദചലനം
ഓരോ നോവിനേയുമേറേ
മൊത്തിക്കുടിക്കുമ്പോളറിയുന്നു
നിന്‍ സ്നേഹത്തിനാഴം .!!
നിന്നിലേക്കടുക്കുവാന്‍ നിത്യം
ഞാനെന്നെ തന്നെ ഉപേഷിച്ചു
തേടിയില്ല നിന്നെ എങ്കിലും
ഒരിടത്തിരുന്നു നിന്‍ ചിന്തകളാലെന്‍
ഉള്ളം നിറഞ്ഞു പ്രണയ സാഗര ഗമനം ..
സുഖദുഖത്തിന്‍ തിരമാലകളെന്നില്‍
ചെവിയടച്ചു കാതോർക്കുകിൽ
കേൾക്കാം നെഞ്ചിടിപ്പിന്റെ
വസന്തഗീതങ്ങള്‍ തന്‍ ലയമൗനം ...!!
Comments