ഇനിയങ്ങു ശരി ആവട്ടെ ..!!
മഴമുകിലിന്റെ വരവോക്കെയാരു തടുത്തു..!!
ഇല്ല മണികുയിലിനി പാടുകയില്ലെന്നോ
വിഷുവിനു മുന്‍പേ കൊന്ന പൂത്തതെന്തേ ?!!
വിഷമങ്ങളൊക്കെ പോയ് മറഞ്ഞുവെന്നോ..
എത്ര പറഞ്ഞിട്ടുമെന്തേയിങ്ങനെയൊക്കെ
എല്ലാം നേരാംവണ്ണമാക്കാമെന്നു കൊട്ടിഘോഷിച്ചിട്ടു
ഇന്നുയെന്തേ വലിയ വായും കൊണ്ട് നടക്കുന്നു
എല്ലാമങ്ങു സ്വയമറിഞ്ഞു കുക്ഷിയിലാക്കുന്നു
കക്ഷി നോക്കാതെ കക്ഷത്തിലെ പോകാതെ
ഉത്തരത്തിലെ എടുക്കാന്‍ തുനിയുന്നവരെ
ജനത്തിനോപ്പമെന്നും ജനഹിതത്തിനായെന്നു
ജാല്യമില്ലാതെ ജല്‍പ്പനങ്ങള്‍ നടത്തുന്നുവല്ലോ
പ്രകൃതിയും വികൃതി കാട്ടി തകൃതിയാടുന്നു
ഇനിയെന്നാണാവോ എല്ലാമങ്ങ് ഒന്ന് നിജമാകുക
കണ്ണടച്ചു ഇരുട്ടാക്കി കണ്ണാടിയും പഴം പൊരിയും
ആരുമറിയാതെ പൂച്ച പാലുകുടിക്കുംപോലെ
മരുന്നാക്കി മാറ്റി മന്ത്രിയായി ഞെളിഞ്ഞു നടക്കുന്നു
മാനം കറുത്ത് ഇരുണ്ടു പെയ്യട്ടെ ഇനിയങ്ങ്
മാനവും മനവും തനവും തണുക്കട്ടെ ...
മണ്‌ഡൂപങ്ങള്‍ കച്ചേരി തുടങ്ങട്ടെ
മിന്നലൊക്കെ തകൃതിയായ് മിന്നട്ടെ
മുഴങ്ങട്ടെ ഇടിയായ് ദിഗന്തങ്ങൾ ഞടുങ്ങട്ടെ
മീനം പിറന്നല്ലോ മേടം കടന്നങ്ങു
ഇടവം തകർക്കട്ടെ മിഥുനങ്ങൾ വന്നു പോയ്
കർക്കിടക കഞ്ഞി കുടിക്കട്ടെ ആവോളം
വയർ നിറച്ചങ്ങു തുമ്പ പൂ ചിരിവിരിയിക്കാൻ
വന്നോട്ടെ ചിങ്ങമിങ്ങു തുമ്പി തുള്ളട്ടെ പിന്നയും
കാത്തിരിക്കാമിനിയും നല്ല ദിനങ്ങൾക്കായ്
പൊതുജനം പല വിധം പൊതി കെട്ടി
പതുക്കെ കൈകെട്ടി നിൽക്കട്ടെ കുമരനായ്
കുമ്പിൾ വിടർത്തി കഞ്ഞിക്കായി
കുമ്മിയടിക്കട്ടെ മങ്കമാർ പിന്നെ
കുബേരന്മാർ വാഴട്ടെ നാൾക്കുനാളിനിയും
എഴുതുവാൻ ഇനിയും ത്രാണിയില്ലയൊന്നു
തലചായ്ക്കാം കോഴി കൂകി വെളുപ്പിക്കുമെന്നു
കരുതി വെളുക്കാത്ത മാനം നോക്കി കിടക്കുന്നു
കണ്ണടച്ചു ഇരുട്ടാക്കിയിനിയെല്ലാമങ്ങു
ശരിയാക്കട്ടെയെന്ന് പ്രത്യാശയുമായ് ...!!
ജീ ആര്‍ കവിയൂര്‍
23.03.2018 പുലര്‍കാലം നാലുമണി
Comments