ദക്ഷിണ ഗംഗേ പ്രണാമം .....!!
പാപനാശിനിയായ് പുണ്യമായ് ഒഴുകുന്നു
പീരുമേട്ടിലേ പുളച്ചിമലയില്‍ നിന്നു നീ
പകരും കുളിരിനാല്‍ തഴുകിയങ്ങു
പരമ്പരകള്‍ അതിവസിച്ചു നിന്‍ അന്തികെ
കണമല, ഉന്നത്താനി, തോണിക്കടവ്,
അത്തിക്കയം, റാന്നി-പെരുനാട്, വടശ്ശേരിക്കര
നാറാണമ്മൂഴി റാന്നി പുല്ലൂപ്രം, വരവൂർ,
പേരൂർച്ചാൽ,കീക്കൊഴൂർ, ചെറുകോൽ,കടന്നു
ചെറുകോൽപ്പുഴ, മേലുകര, കോഴഞ്ചേരി,
മാരാമൺ, ആറന്മുള, ചെങ്ങന്നൂർ,
വീയപുരം, കരുവാറ്റ, തോട്ടപ്പള്ളിവഴിയുള്ള
സഞ്ചാരങ്ങളില്‍ പണ്ട് പന്തളത്തരജനാമയ്യന്റെ
പാംസുക്കള്‍ക്ക് പനിനീരായ് നീ തൊട്ടു
തലോടിനീങ്ങുമ്പോള്‍ നിന്‍ താളത്തിനൊത്ത്
തീരങ്ങള്‍ ചുവടുവച്ചു ഏറ്റുപാടി
പഞ്ചാരി പാണ്ടി മേളക്കൊഴുപ്പിനൊപ്പം
നതോന്നതയില്‍ പാടിത്തുഴഞ്ഞു അകമ്പടിയോടെ
പള്ളിയോടങ്ങള്‍ നീങ്ങുമ്പോള്‍ നിന്‍ തീരത്ത്
പടയണി കോലങ്ങളൊക്കെയൊരുങ്ങി
നൃത്തം ചവിട്ടുമ്പോളറിയാതെ
പലതിട്ടകളില്‍ നിന്നു കവികളാം
കടമനിട്ടയും അതിലും പ്രാചീനരാം
കടപ്ര നിരണം കണ്‍ശ കവികളുമേറെ
പ്രകീര്‍ത്തിച്ചു നിന്നെക്കുറിച്ചേറെയായ്
പദം പാടി ആട്ടകഥകള്‍ ആടി തിമിര്‍ക്കുമ്പോള്‍
അറിയാതെ ഞാനുമിന്നുമീ കദളിമംഗലത്ത്
അമ്മതന്‍ അന്തികെ തപസ്യതന്‍
നാട്ടുകുട്ടത്തിന്‍ മുന്നിലായ് നിന്നെ കുറിച്ച്
കുറിക്കുമ്പോള്‍ സ്മരിക്കുന്നു ആചാര്യ തുല്യരാം
ശ്രീ വിദ്യാദി രാജ സ്വാമികളെയും
തീർത്ഥപാദ പരമഹംസ സ്വാമികളെയും
ഭാരത കേസരി മന്നത്ത് പത്മനാഭനെയും
പരുമല തിരുമേനിയെയും
പൊയ്കയില്‍ കുമാര ഗുരുവിനെയും പിന്നെ
മണ്മറഞ്ഞു പോയ സത് ചിത്തരാം അനേകരെയും ...
എങ്കിലും നിന്നില്‍ നാശം വിതക്കാന്‍ ഒരുങ്ങുന്നു പലരും
എന്നാലാവും വിധം നിന്നെ കാക്കാമെന്നു ഇന്ന്
എല്ലാവരുടെയും മുന്നിലായ് പ്രാത്ഥനനിരതനാകുമ്പോഴും
നീ എല്ലാമാറിഞ്ഞും സഹിച്ചും പൊറുത്തുമങ്ങ്
പശ്ചിമ സാഗരത്തിലായ് വെമ്പലില്ലാതെയാ
വേമ്പനാട്ടു കായലില്‍ പോയി പതിക്കും
പമ്പേ അംബേ ദക്ഷിണ ഗംഗേ പ്രണാമം .....!!
ജീ ആര്‍ കവിയൂര്‍
04-03-2018
Comments