കണ്ടറിഞ്ഞു കുത്തുക ..!!
കേഴുന്ന സാക്ഷര കേരളമേ
കേവലം കപടത വെടിയുക
കണ്ടറിഞ്ഞു കാക്കുക
കാട്ടിയ കാടത്തമിനിയും
കാണിക്കാതിരിക്കുക
കാലങ്ങൾ മാറി മാറിവന്നു
കട്ടു തിന്നു പഠിച്ചവരാം
കണ്ടത്തടിക്കു മുണ്ടത്തടിയെടുക്കും
കക്ഷി രാഷ്ട്രീയ കോമരങ്ങൾ
കഴുതകളെന്നു നിനക്കും പൊതു ജനങ്ങളെ
കരുത്ത് കാണിക്കുക വരും ദിനങ്ങളിൽ
കണ്ടറിഞ്ഞു കുത്തുകയിനി
കൈവിരലുകൾ കൊണ്ടറിയട്ടെ
കാപാലികരാമിവരുടെ ചെയ്തികളുടെ ഫലം..
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത ''
ജീ ആർ കവിയൂർ
25 .02 .2018
സമയം പ്രഭാതേ 5 മണി .
Comments