കുറും കവിതകള്‍ 744

ഇരുള്‍ പരക്കുന്നുണ്ട്
ചില്ലകളില്‍ തണലായ്‌ 
സന്ധ്യാ വന്ദനം ..!!

ശലഭ ചുംബനം 
നോവറിയാതെ ഞെട്ടറ്റു 
കരീലകളള്‍ക്ക് അന്ത്യവിശ്രമം  ..!!

ചേക്കേറും ചില്ലകളില്‍
നോവേറും ഒരു ഗാനം
വിരഹ സാന്ദ്രം..!!

പാടിതീര്‍ന്നു രാഗങ്ങള്‍
പതിവ് കാത്തിരിപ്പിന്‍
അവസാനം വിരഹം ..!!

അന്തിവാനംകണ്ട്
നിര്‍വൃതിയിലാണ്ടു
മാമ്പൂ സ്വപ്‌നങ്ങള്‍ ..!!

മൗനം ഉണരുന്നു
ആകാശനീലിമ ചുവട്ടില്‍
മഞ്ഞ കോളാമ്പി ..!!

ആരുമറിയാതെ നിത്യം
കൊത്തി തീര്‍ക്കുന്നുണ്ട്
വിശപ്പിന്റെ നോവുകള്‍

നടപ്പിന്റെ കാലുനോവ്
വിരഹത്തിന്‍ വേനലില്‍
വഴിത്താരകള്‍ നീളുന്നു ..!!

തിരകളെ ഒപ്പിയെടുക്കാന്‍
തീരത്ത്‌ കണ്ണും നട്ടൊരു
മൊബൈല്‍ സ്വപ്നം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “