കുറും കവിതകള്‍ - 348

കുറും കവിതകള്‍ - 348


അറിയാത്ത താളം
കളി ചെണ്ട കൊട്ടി
ദുഖമറിയാത്ത ബാല്യം

നിന്ദയുടെ ചോറും
വിദ്വേഷത്തിൻ അവിയലും
കൂട്ടി മടുത്തു ജീവിതം ..

അക്ഷരവലിപ്പം
ഉറുമ്പോളമെത്തി നിൽക്കുന്നു .
വെള്ളെഴുത്തിൻ  പിടിയിൽ

ജീവിത കടലിന്‍ ആഴം തേടി
അനുഭവം ഏറെ
സുഖദുഃഖങ്ങള്‍ അളവു കോല്‍

വെയിലേറ്റ് കരിഞ്ഞു
മാനം നോക്കി കിടപ്പു
മുളക്കാന്‍ വെമ്പുന്ന പുല്‍ത്തകടി

കുത്തേറ്റു കറുത്ത
മുഖവുമായിയിരിപ്പു
തപാല്‍ സ്റ്റാമ്പ്‌

ഇടിച്ചകറ്റിയിട്ടും
മുന്നില്‍ കുമിയുന്നു കത്തുകള്‍
പഴയ തപാലാഫിസ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “