തേടലുകള്‍ക്കൊരു മുടിവുണ്ടോ

തേടലുകള്‍ക്കൊരു മുടിവുണ്ടോ

ഒരു നുള്ള് കുങ്കുമം തൊട്ടു
ഞാന്റെ കര്മ്മ കാണ്ഡങ്ങളിൽ നിന്നും
മുക്തി നേടാന്‍ പ്രാപ്യമാം ക്രിയകളൊക്കെ
മുഴുവിക്കാന്‍ ക്രമാനു ഗത്മായി
ഉരുവിട്ടുപോയൊരു മന്ത്ര പിഴവുകള്‍
ഉഴലുന്നു അലട്ടുന്നു എന്നുമെന്നും
ഉണര്‍ന്നാടുന്ന ഫണങ്ങളിലുറ്റു നോക്കി
കലര്‍പ്പില്ലാ വെളിച്ചവും വായുവുമഗ്നിയും
ജലവും തേടിയങ്ങു ച്രവാള ഗോളങ്ങള്‍
തിരിയുന്നതറിഞ്ഞു ദിനരാത്രങ്ങള്‍
പലവുരു കഴിഞ്ഞു നിഴലായി
രണത്തിന്‍ മണവുമായി മരണം കൂടെ
ഗ്രസിക്കുമെന്നറിവുമെറെയായി
രസതന്ത്രങ്ങളെറെ മെനഞ്ഞു
മനമെന്ന പരീക്ഷണ ശാലയിലായ്
അവസാനമവസാനം അനന്തതയില്‍
നിറമാര്‍ന്ന നീല വെളിച്ചത്തിനൊപ്പം
പ്രണവ ധ്വനിയോളം മുഴങ്ങി കാണ്മതും
കേള്‍പ്പതും വികല്‍പ്പമല്ല എന്ന് അണയാത്ത
ജ്വാലക്കൊപ്പം അലിഞ്ഞു ചേരാനായി മോഹങ്ങള്‍
മോഹങ്ങളായി മാറിമറഞ്ഞു അന്തകാരത്തിന്‍
അന്ത്യത്തിലായി സംഗല്‍പ്പലോകത്തിന്‍ ധാരയില്‍
ആത്മ പരമാത്മ ലയനം സ്വപ്നം കണ്ട്
വീണ്ടും വീണ്ടും ജന്മജന്മാന്തര യാത്രയിലങ്ങനെ
ഞാനാരാന്നു  അറിയാനുള്ള വേഗ്രതയില്‍
ഞാന്‍ എന്ന ഞാനിനെ അറിയാതെ ഞാണൊലികൊണ്ട്
ജന്മങ്ങള്‍ താണ്ടുന്നു ,ഒരു നുള്ള് കുങ്കുമം തൊട്ടെടുത്തു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “