അകല്‍ച്ച

അകല്‍ച്ച

നിഴലുകളുടെ പകൽപടർപ്പിൽ
നീലാകാശത്തിൻ്റെ ഇടയിൽ
മുഖംമിനുക്കാൻ മൽസരങ്ങൾ
തെല്ലൊന്നു താഴെക്കു നോക്കി നിലയുറപ്പിച്ചു .
എന്നിട്ടു താൻ കാണാൻ ആഗ്രഹിച്ച
മുഖമെന്തെ മറഞ്ഞു പോയി
കാഴചയുടെ  കടന്നയകലുന്നു
എന്നെ ഞാനല്ലാതെയാക്കി മാറ്റുന്ന കാലം .
 മനപ്പൂർവം ഒഴിവാക്കുന്നു അല്ലേ
 ഭ്രമണ പദങ്ങളിൽ അക്ഷര കുട്ടുകൾ
പല്ലിളിച്ചു കാട്ടി കവിതയവളും
പിണങ്ങി പിരിഞ്ഞു ......
ഒരുകളഭമണക്കും വഴികളിൽ
ചുരത്താ നിൻ മൗനം
രാത്രി പെയ്യ്തിറങ്ങി

എവിടെ നീയെൻ വിളിക്കായി
ചെവിയോർ കുന്നുവോ'
അകലങ്ങളിൽ നീഹാര ആഹാരങ്ങൾക്കു
വേണ്ടിയലയുന്ന വിശപ്പുകളൊക്കെയറിയുന്നുവോ
അകറ്റുന്നുയക്ഷരകൂട്ടുകളാൽ നിർവൃതിയണയുന്നു
എൻ ചെതോവികാരങ്ങൾ
വീർപ്പുമുട്ടുന്നു ഭൂമിയതിൻയച്ചു തണ്ടിൽ നിന്നും
വഴിമാറി അപദസഞ്ചാരം നടത്തുന്നു
വികൽപ്പങ്ങൾ ചുവടുവച്ചു നിരങ്ങി നീങ്ങുന്നു
താൻ കൊയ്മ്മ യുടെ ചടുലതാളങ്ങള്‍
മുടിയഴിച്ചാടുന്നു അഹമിഹമെങ്ങും
മുന്തിയ ലഹരിയാർന്ന നോട്ടങ്ങൾ
ആരോടോ വാശിയായി
മേഘങ്ങൾ പൊട്ടിക്കരഞ്ഞു....:
രാഗചന്ദ്രിക വിരിഞ്ഞു
പൂമണം പൊഴിച്ചു
മനസസിലാകെ എന്നിട്ടുമെന്തേ
വിട്ട് ഒഴിഞ്ഞു നീ

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “